ദളിതരുടെ ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവും കമ്മ്യൂണിസ്റ്റുകാരുടെ യൂണിവേഴ്‌സല്‍ ആശയങ്ങളും സമന്വയിപ്പിക്കുകയാണ് വേണ്ടത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ല അനുഭവങ്ങളുണ്ട്. അവര്‍ക്ക് സംഘടനകള്‍ പ്രവര്‍ത്തിപ്പിച്ച് നല്ല പരിചയമുണ്ട്. അത് ദളിതര്‍ക്കില്ല. ഇനി മായായവതി ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍പ്പോലും ഇന്ത്യന്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല.
ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭീഷണി ഉയര്‍ത്തി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഹിന്ദുവര്‍ഗ്ഗീയത നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കുകയാണ്. ഫാഷിസത്തിനെതിരെയുള്ള എല്ലാതരം ചെറുത്തുനില്‍പ്പുകളും ഏകീകരിക്കേണ്ടത് അനിവാര്യമാണ്. കമ്മ്യൂണിസ്റ്റുകള്‍ക്കും ദളിതുകള്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള പ്രസക്തിയും സാധ്യതയും വിമര്‍ശനത്മകമായി പരിശോധിക്കുകയാണ് കാഞ്ചാ ഇളയ്യ. എരുമ ദേശിയത, ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല, ഹിന്ദുവെന്ന രാഷ്ടമീമാംസകന്‍, ബ്രാഹ്മണിസത്തോടുള്ള ബുദ്ധന്റെ വെല്ലുവിളി എന്നീ പുസ്തകങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ സമൂഹ്യ പ്രവര്‍ത്തകനും ദളിത് ചിന്തകനുമാണ് കാഞ്ച ഇളയ്യ.
|ഫേസ് ടു ഫേസ്: കാഞ്ച ഇളയ്യ/ പി പി സത്യന്‍, സജു കോച്ചരി |
നരേന്ദ്രമോഡി അധികാരത്തില്‍ വന്നതോടുകൂടി ഫാഷിസ്റ്റ് ശക്തികള്‍ ഇന്ത്യയില്‍ കൂടുതല്‍ ശക്തിപ്പെടുകയാണല്ലോ? ഇന്ത്യയിലെ ഹിന്ദുത്വ ദേശീയതയെ ചെറുത്തു തോല്‍പ്പിക്കാന്‍ ഏതുതരത്തിലുള്ള രാഷ്ട്രീയ – സാംസ്‌കാരിക ഇടപെടല്‍ കൊണ്ടാണ് സാധിക്കുക?
ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ രംഗത്ത് ഗുരുതരമായ പരിവര്‍ത്തനങ്ങളാണ് സമീപകാലത്ത് സംഭവിച്ചിട്ടുള്ളത്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ ഫാഷിസ്റ്റ് ഭരണം ഇന്ത്യന്‍ ജനതയ്ക്കാകെ തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്. ഈ അവസരത്തില്‍ ദളിത് രാഷ്ട്രീയ ശക്തികളും ഇടത് ജനാധിപത്യശക്തികളും വളരെ ഗൗരവത്തോടെ പ്രവര്‍ത്തിക്കേണ്ടുന്നതിനെക്കുറിച്ച് ആലോചിക്കണം.
സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുള്ള ഇന്ത്യയുടെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നാം പരിശോധിക്കുമ്പോള്‍ ആര്‍.എസ്.എസിന്റെയും മറ്റ് ഹിന്ദുത്വശക്തികളുടെയും പ്രതിലോമകരമായ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാകും. ബി.ജെ.പി ഹിന്ദുത്വരാഷ്ട്രമാണ് പറയുന്നതെങ്കില്‍ പോലും അവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് എതിരാണ്, അവര്‍ ദേശീയതയ്ക്ക് എതിരാണ്.
ഈ സന്ദര്‍ഭത്തില്‍ ഇടതുപാര്‍ട്ടികളും മറ്റ് ജനാധിപത്യശക്തികളും ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഞാന്‍ കരുന്നത് ലെനിനേക്കാളും മാവോയെക്കാളും കാള്‍മാര്‍ക്‌സാണ് ഏറ്റവും പ്രധാനം എന്നാണ്.
മാര്‍ക്‌സിനെ ഇന്ത്യയുടെ പുരോഗമനപരമായ ചരിത്രപാരമ്പര്യവുമായി കൂട്ടിയിണക്കേണ്ടതുണ്ട്.
ബുദ്ധന്‍ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ദാര്‍ശനികനും രാഷ്ട്രീയ ചിന്തകനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ബുദ്ധനെ ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായി ബൗദ്ധബിംബങ്ങള്‍ അവരുടെ പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റും ഉപയോഗിക്കണം.കമ്മ്യൂണിസ്റ്റുകാര്‍ എന്നും വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം നിലനിന്ന പാരീസ് കമ്മ്യൂണിനെ പറ്റി പറയുന്നുണ്ട്. എന്നാല്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനിന്ന ബുദ്ധസംഘങ്ങളെ പറ്റി കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നില്ല. ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് മോഡലായിരുന്നു ബുദ്ധമത സംഘങ്ങള്‍ – സോഷ്യലിസത്തിന്റെ മഹത്തായ മാതൃകകള്‍. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ പാശ്ചാത്യ ചിന്തയില്‍ മാത്രം താല്പര്യം കാണിക്കുകയാണ്.
ഇടതുപക്ഷ പ്രസ്ഥാനത്തിനും ദളിത് പ്രസ്ഥാനത്തിനും ഇവിടുത്തെ ചരിത്രപാരമ്പര്യത്തെ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ എത്രത്തോളം കഴിഞ്ഞിട്ടുണ്ട് ? ഇന്ത്യന്‍ ചരിത്രത്തിലെ നിഷേധാത്മക വശങ്ങളെ വിമര്‍ശിക്കുന്നതിനിടയില്‍ സര്‍ഗാത്മകമായ തലങ്ങള്‍ തമസ്‌കരിക്കപ്പെട്ടുപോയിട്ടില്ലേ?
ഇന്ത്യയുടെ പാരമ്പര്യത്തില്‍ രണ്ട് പ്രധാനപ്പെട്ട ധാരയുണ്ട്. ഒന്ന് വൈദിക- ബ്രാഹ്ണപാരമ്പര്യവും മറ്റൊന്ന് സൈന്ധവ കാലഘട്ടത്തിന്റെ അതായത് പൂര്‍വ്വ ആര്യകാലഘട്ടത്തിലൂടെ വികസിച്ച സാംസ്‌കാരിക പാരമ്പര്യവും. അതിന്റെ ഉയര്‍ന്ന ഘട്ടമായിരുന്നു ബുദ്ധമതത്തിന്റെ പാരമ്പര്യം.
പക്ഷെ, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഇവിടുത്തെ പുരോഗമനാത്മകമായ പാരമ്പര്യത്തെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഇന്ത്യയിലെ ഒരു നിര്‍ണായക രാഷ്ട്രീയ ശക്തിയായി അവര്‍ക്കുയരാന്‍ കഴിയാതെ പോയത്.
വേദകാലഘട്ടത്തിന് മുമ്പ് രൂപംകൊണ്ട സൈന്ധവ നാഗരികത ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളരെ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കി. ശസ്ത്രരംഗത്തും ഭവനനിര്‍മ്മാണ രംഗത്തും തുടങ്ങി ഉത്പാദനപരമായ എല്ലാ മേഖലകളിലും സൈന്ധവ നാഗരികത അതിന്റെ സംഭാവനകള്‍ ചെയ്തു. എന്നാല്‍ അതിനെ തുടര്‍ന്നുവന്ന ആര്യാധിനിവേശം ഇവിടെ പുതിയൊരു വര്‍ണവ്യവസ്ഥ സൃഷ്ടിച്ചു. അങ്ങനെയാണിവിടെ ബ്രാഹ്മണാധിപത്യം വരുന്നത്.
ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തിപിടിക്കുന്ന പ്രാചീന ഗ്രന്ഥങ്ങളെല്ലാം തന്നെ ഒന്നുകില്‍ യുദ്ധത്തെ അല്ലെങ്കില്‍ രതിയെ ആഘോഷിക്കുന്നതായിരുന്നു. മനുസ്മൃതി, വാത്സ്യായനന്റെ കാമസൂത്രം, രാമായണം, മഹാഭാരതം എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളില്‍ ചിലതാണ്.
കേന്ദ്രീകൃത ജനാധിപത്യം (ഡെമോക്രാറ്റിക് സെന്‍ട്രലിസം) ഇവിടെ പ്രായോഗികമല്ല. പകരം കുറെക്കൂടി ജനാധിപത്യപരമായ സംഘടനാ രൂപങ്ങള്‍ രൂപപ്പെടുത്തണം. ഇവിടെയാണ് കോണ്‍ഗ്രസും മറ്റും വിജയിക്കുന്നത്. സി.പി.ഐ.എം ഇതിലൊക്കെ മാറ്റം വരുത്തണം. മാര്‍ക്‌സിനെയും – ലെനിനോ, മാവോസെ തുങോ അല്ല – അംബേദ്ക്കറെയും സമന്വയിപ്പിക്കണം. അപ്പോഴത് ഗംഭീര വിജയമായിരിക്കും. മാവോയിസ്റ്റുകള്‍ അധികകാലം അതിജീവിക്കില്ല. ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ പിന്‍വാങ്ങും. ഇന്ത്യയപോലൊരു ജനാധിപത്യ രാജ്യത്ത് സൈനികാടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല.
വിനയപിഠക, സുത്തപിഠക, അഭിധമ്മപിഠക തുടങ്ങിയ എല്ലാ ബൗദ്ധിക സാഹിത്യകൃതികളും സംസ്‌കൃതത്തിലല്ല, പാലി ഭാഷയിലാണ് രചിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റുകാര്‍ ഈ ബൗദ്ധിക സാഹിത്യം ഉള്‍ക്കൊള്ളണം. അതിലെ ദര്‍ശനം ഉള്‍ക്കൊള്ളണം. കോണ്‍ഗ്രസില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലുള്ള ചില നേതാക്കള്‍ ബുദ്ധമത സാഹിത്യത്തോട് താല്പര്യം കാണിച്ചവരാണ്.
അംബേദ്ക്കര്‍ ബൗദ്ധിക സാഹിത്യം ഉള്‍ക്കൊള്ളാന്‍ നെഹ്‌റുവിനെ ഉപദേശിച്ചിരുന്നു. കാരണം ബുദ്ധന്‍ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ദാര്‍ശനികനും രാഷ്ട്രീയ ചിന്തകനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ബുദ്ധനെ ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായി ബൗദ്ധബിംബങ്ങള്‍ അവരുടെ പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റും ഉപയോഗിക്കണം.
കമ്മ്യൂണിസ്റ്റുകാര്‍ എന്നും വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം നിലനിന്ന പാരീസ് കമ്മ്യൂണിനെ പറ്റി പറയുന്നുണ്ട്. എന്നാല്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനിന്ന ബുദ്ധസംഘങ്ങളെ പറ്റി കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നില്ല. ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് മോഡലായിരുന്നു ബുദ്ധമത സംഘങ്ങള്‍ – സോഷ്യലിസത്തിന്റെ മഹത്തായ മാതൃകകള്‍. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ പാശ്ചാത്യ ചിന്തയില്‍ മാത്രം താല്പര്യം കാണിക്കുകയാണ്.
അതുകൊണ്ട് ഹിന്ദുത്വശക്തികള്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ വക്താക്കളായി മാറി. അവര്‍ പക്ഷെ, കൗടില്യന്‍, മനു തുടങ്ങിയവരെയാണ് മാതൃകകളാക്കിയത്. ബ്രാഹ്മണിസത്തിന്റെ വക്താവായ കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രമെന്ന കൃതി ഹിന്ദുത്വശക്തികള്‍ ഇന്നും ഉയര്‍ത്തി പിടിക്കുന്നു. ആര്‍.എസ്.എസും, സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയ നേതാക്കളും ബ്രാഹ്മണ- ഹൈന്ദവപാരമ്പര്യത്തെയാണ് പിന്തുടരുന്നത്.
കമ്മ്യൂണിസ്റ്റുകാര്‍ ബുദ്ധനെ സ്വന്തമാക്കണം. ബുദ്ധനെയെന്ന പോലെ മഹാത്മ ജ്യോതിറാവു ഫൂലെയേയും അംബേദ്ക്കറേയും ഉള്‍ക്കൊള്ളണം. എന്നാല്‍ കമ്മ്യൂണിസ്റ്റുകാരിപ്പോഴും രാജാറാംമോഹന്റോയിയേയും അദ്ദേഹം സ്ഥാപിച്ച ബ്രഹ്മസമാജത്തെയേയും കുറിച്ചാണ് പറയുന്നത്. എന്നാല്‍ ജ്യോതിറാവു ഫൂലെയാണ് അസ്പ്രശ്യതയ്‌ക്കെതിരെയും മറ്റു സാമൂഹ്യ അനീതിയ്‌ക്കെതിരെയും ശക്തമായി പോരാടിയത്.
അസ്പൃശ്യരായി കണക്കാക്കപ്പെടുന്ന ദളിത് ജനവിഭാഗമാണ് ഇന്ത്യയില്‍ എക്കാലത്തും ഉല്‍പ്പാദനപരമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. സോഷ്യലിസം നിലനില്‍ക്കുന്നത് ദളിതര്‍ക്കിടയിലാണ്. അവര്‍ കൈകള്‍കൊണ്ട് ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഉല്‍പ്പന്നങ്ങള്‍ സമത്വാധിഷ്ഠിതമായി ജനങ്ങള്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്യുന്നു. അധ്വാനവും സുഖവിശ്രമവും തമ്മിലുള്ള വൈരുദ്ധ്യമാണ് ജാതി വ്യവസ്ഥയുടെ ചരിത്രപരമായ അടിത്തറ.
എന്നാല്‍ ആദിശങ്കരന്റെ പ്രതിലോമകരമായ പ്രസ്ഥാനം ബുദ്ധമത പാരമ്പര്യത്തിനെതിരായിരുന്നു. അത് ഹൈന്ദവ പുനഃരുദ്ധാരണത്തിന് അടിത്തറയിട്ടു. ബുദ്ധന്റെയും ചേരമാന്‍ പെരുമാളിന്റെ ഇസ്ലാമിക പാരമ്പര്യവും ഇന്ത്യയുടെ സാമൂഹ്യപാരമ്പര്യം ലക്ഷ്യം വെച്ചായിരുന്നു. അതുപോലെതന്നെ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയുടെ ദേശീയത ഉള്‍ക്കൊള്ളണം.
ജാതിയും തൊഴിലും തമ്മില്‍ ചേര്‍ന്നുനിന്ന ഒരു വ്യവസ്ഥയായിരുന്നില്ലെ ഇന്ത്യയില്‍ ഉണ്ടായിരുന്നത്?
ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപകമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും വേണം. ആര്‍.എസ്.എസും അപ്പര്‍ ക്ലാസ് ഹിന്ദുത്വശക്തികളും അവരുടെ കുട്ടികളെ സംസ്‌കൃതമാണ് പഠിപ്പിക്കുന്നത്. അവരുടെ കാഴ്ചപാടില്‍ ഇംഗ്ലീഷ് ദേശവിരുദ്ധമായ ഒരു ഭാഷയാണ്.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലിയൊരു തെറ്റ് സംഭവിച്ചിരിക്കുന്നു. അവര്‍ ഇവിടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തില്ല. ഞാന്‍ പറയുന്നത് അവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നാണ്. അതുപോലെ തന്നെ സ്‌കൂളുകളില്‍ തൊഴിലിന്റെ മഹത്വം പഠിപ്പിക്കണം. ഇരുമ്പുപണിയും ഇഷ്ടിക നിര്‍മ്മാണവും ഷൂ നിര്‍മ്മാണവും ക്ലാസ് മുറികളില്‍ പഠിപ്പിക്കണം. അങ്ങനെ തൊഴിലിന്റെ മഹത്വം എന്തെന്ന് കുട്ടികള്‍ അറിയണം.
ഇവിടെ നമ്മള്‍ എന്താണ് കാണുന്നത്. ബ്രാഹ്മണന്‍ അമ്പലത്തിലിരുന്ന് പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നു. തെരുവോരത്തിരുന്ന് കീഴാളന്‍ ചെരുപ്പ് നന്നാക്കുന്നു. എന്തുകൊണ്ട് ബ്രാഹ്മണന് ചെരുപ്പ് കുത്തിയുടെ ജോലി ചെയ്തുകൂടാ. അത് സാധ്യമല്ല. ചെരുപ്പുകുത്തിയ്ക്ക് അമ്പലത്തിലെ ജോലിയും ചെയ്യാന്‍ പാടില്ല. ഇവിടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലിന്റെ അന്തസ്സിനെ കുറിച്ച് ഒരു പുസ്തകം തന്നെ എഴുതണം എന്ന് ഞാന്‍ പറയുന്നത്.
ബി.ജെപി.യിലേക്ക് ബ്യൂറോക്രാറ്റുകള്‍ ചുവടുമാറ്റിയെങ്കിലും ബുദ്ധിജീവികള്‍ ഇടതിന്റെ കൂടെയാണ്. ബിജെപി അധികാരിത്തില്‍ വന്നശേഷം ഫിലിം അക്കാദമികള്‍ പോലുള്ള സ്ഥാപനങ്ങള്‍ പിടിച്ചെടുത്തെങ്കിലും അവര്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇടതുപക്ഷത്തിനെ കഴിയുകയുള്ളൂ.
ബുദ്ധമത ആശയങ്ങളെ കുറിച്ച്?
ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച്, അതിന്റെ സര്‍ഗാത്മക പാരമ്പര്യത്തെക്കുറിച്ച് വിശേഷിച്ചും ബുദ്ധിസത്തെക്കുറിച്ച് ഒന്നും തന്നെ അവര്‍ പഠിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നില്ല. കമ്മ്യൂണിസ്റ്റുകാര്‍ എല്ലായ്‌പ്പോഴും അവരുടെ പരിപാടികളില്‍ പരാമര്‍ശിക്കുന്നത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങളാണ്. അതുകൊണ്ടെന്തുണ്ടായി, ആര്‍.എസ്.എസും ബി.ജെ.പിയും ഇന്ത്യയുടെ ചരിത്രപാരമ്പര്യത്തിന്റെ വക്താക്കളായി. കമ്മ്യൂണിസ്റ്റുകാരുടെ സര്‍ഗാത്മകതയുടെ അഭാവവും ഉപരിവര്‍ഗാഭിമുഖ്യവും നരേന്ദ്രമോഡിയുടെ വിജയത്തിന് കാണമായി.
ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മിക്കപ്പോഴും അതിന്റെ ഇരുണ്ട വശത്തിനാണ് കമ്മ്യൂണിസ്റ്റുകാരും ദലിത് സംഘടനകളും ചിന്തകരും ഊന്നല്‍ കൊടുത്തിട്ടുള്ളത്. താങ്കളുടെ അഭിപ്രായമെന്താണ്?
പറഞ്ഞത് ശരിയാണ്. ഹിന്ദുത്വശക്തികള്‍ വേദങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലിനെക്കുറിച്ചും ഉത്പാദനത്തെക്കുറിച്ചും മറ്റും പറയുന്നു. എന്നാല്‍ ആരാണിവിടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും തൊഴിലിലും ഏര്‍പ്പെടുന്നത്.
അസ്പൃശ്യരായി കണക്കാക്കപ്പെടുന്ന ദളിത് ജനവിഭാഗമാണ് ഇന്ത്യയില്‍ എക്കാലത്തും ഉല്‍പ്പാദനപരമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. സോഷ്യലിസം നിലനില്‍ക്കുന്നത് ദളിതര്‍ക്കിടയിലാണ്. അവര്‍ കൈകള്‍കൊണ്ട് ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഉല്‍പ്പന്നങ്ങള്‍ സമത്വാധിഷ്ഠിതമായി ജനങ്ങള്‍ക്കിടയില്‍ വിതരണം നടത്തുകയും ചെയ്യുന്നു. അധ്വാനവും സുഖവിശ്രമവും തമ്മിലുള്ള വൈരുദ്ധ്യമാണ് ജാതി വ്യവസ്ഥയുടെ ചരിത്രപരമായ അടിത്തറ.
ആം ആദ്മി പാര്‍ട്ടി വളരെക്കാലം അതിജീവിക്കുമെന്ന് എനിക്കഭിപ്രായമില്ല. സി.പി.ഐ.എം ആദ്യമേ ചെയ്യേണ്ടത് ഇതായിരുന്നു.ഞങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ദല്‍ഹിയിലെ സ്റ്റേറ്റ് പവര്‍ പിടിച്ചെടുക്കണമെന്ന് പരസ്യമായി പ്രഖ്യാപിക്കണമായിരുന്നു. ഈ ആശയം വളരെ പ്രധാനമാണ്. അതുപോലെ ഈ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍, ആദിവാസികള്‍, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളുമായി സഖ്യം സ്ഥാപിക്കണമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിക്കണമായിരുന്നു. അവരത് ചെയ്തില്ല. ഈ വിഭാഗങ്ങളുടെയെല്ലാം നേതൃത്വബിംബങ്ങള്‍ ഞങ്ങളുടെയും നേതൃത്വബിംബങ്ങളാണെന്ന് അവര്‍ പ്രഖ്യാപിക്കണം.
ആധുനിക ജനാധിപത്യ കാഴ്ച്ചപ്പാടും പൂര്‍വ്വകാല ഇന്ത്യന്‍ മാതൃകകളും എങ്ങനെയാണ് പൊരുത്തപ്പെടുക?
ഇന്ത്യയിലെ ജനപഥങ്ങളെക്കുറിച്ച്, ഇവിടുത്തെ ഗോത്രറിപ്പബ്ലിക്കുകളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടില്ല. ഇതല്ലാം ജനാധിപത്യത്തിന് ഇന്ത്യ നല്‍കിയ സംഭാവനകളായിരുന്നു. ഇതാണ് ബുദ്ധന്‍ തന്റെ സംഘത്തില്‍ നടപ്പാക്കിയത്. ബുദ്ധസംഘത്തിലെ ഈ ജനാധിപത്യരീതി തന്നെയാണ് ഗ്രാമങ്ങളില്‍ ദളിതര്‍ക്കുമുണ്ടായിരുന്നത്. ദളിതര്‍ ഒരു പശുവിനെയോ മറ്റോ കിട്ടിയാല്‍് തുല്യമായി വീതിച്ചെടുക്കും. ധോബികള്‍ അലക്കു ജോലി ചെയ്യുന്നവരാണ്. അവര്‍ക്ക് സ്വന്തമായി അടുക്കളയില്ല. അവര്‍ വസ്ത്രങ്ങള്‍ അലക്കികൊടുക്കുന്ന വീടുകളില്‍ നിന്ന് ലഭിക്കുന്ന ആഹാരം കുടുംബാഗംങ്ങളൊരുമിച്ചു കഴിക്കുന്നു. കമ്മ്യൂണല്‍ പ്ലേറ്റില്‍ നിന്നും ആഹാരം കഴിക്കുന്ന രീതിയാണിത്.
ബ്രാഹ്മണര്‍ പുരോഹിതന്മാരെപ്പോലെ നിങ്ങളുടെ ഭവനങ്ങളില്‍ വരാം. പക്ഷെ, അവര്‍ നിങ്ങളുടെ ഭവനങ്ങളില്‍ നിന്നും ആഹാരം കഴിക്കില്ല. ദൈനംദിന ജീവിതത്തില്‍ ബ്രാഹ്മണര്‍ ഫാഷിസം പരിശീലിക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്.
ഫാഷിസത്തെ ചെറുക്കാന്‍ കമ്മ്യൂണിസത്തിന് കൂടുതല്‍ സാധ്യത ഇല്ലെ?
കമ്മ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദം താത്വികമായി പ്രചരിപ്പിക്കുമ്പോഴും വ്യക്തിജീവിതത്തില്‍ അതായത് മരണം, വിവാഹം, ജനനം തുടങ്ങിയ വേളകളില്‍ ഹിന്ദുപാരമ്പര്യം പിന്തുടരുന്നവരായിട്ടാണ് നാം കണ്ടുവരുന്നത്. ഉപരിജാതി ഹിന്ദുക്കള്‍ മരിച്ചാല്‍ അവരുടെ മൃതശരീരം കുഴിച്ചിടുന്നതിന് പകരം കത്തിക്കുകയാണ് ചെയ്യുന്നത്. അത് കമ്മ്യൂണിസ്റ്റുകളും തുടരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ദളിത് പ്രസ്ഥാനങ്ങളും ഒന്നിക്കേണ്ടത് അടിയന്തരാവശ്യമായി തോന്നുന്നില്ലേ?
ഇന്ത്യയില്‍ ദലിത് പ്രസ്ഥാനത്തിന് വളരെ പരിമിതികളുണ്ട്. ഒന്നാമത്, അംബേദ്ക്കര്‍, ജ്യോതിറാവു ഫൂലെ തുടങ്ങിയ നേതാക്കള്‍ക്ക് ഇന്ത്യയുടെ ചരിത്രപാരമ്പര്യത്തെ ക്കുറിച്ച് ശരിയായ അറിവുണ്ടായിരുന്നെങ്കിലും അവര്‍ക്ക് ആഗോളസാഹചര്യത്തെ (യൂണിവേഴ്‌സല്‍) കുറിച്ച് ആശയങ്ങളുടെ കുറവുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്ക് യൂണിവേഴ്‌സല്‍ ആയ കാര്യങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടുണ്ട്. ആഗോാളവല്‍ക്കരണം, മുതലാളിത്തം, സോഷ്യലിസം തുടങ്ങിയ സാര്‍വ്വദേശിയ വിഷയങ്ങളില്‍ അവര്‍ക്ക് ധാരണയുണ്ട്.
മാര്‍ക്‌സിനെയും ബുദ്ധനെയും സമന്വയിപ്പിക്കണമെന്നാണ് എന്റെ നിലപാട്. കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ സംഘടനാപരമായ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാണ് എന്റെ പക്ഷം. ഒരൊറ്റ സെക്രട്ടറി പദത്തില്‍ കേന്ദ്രീകരിച്ചാണവരുടെ സംഘടനാ രീതി. അത് ഇന്ത്യനവസ്ഥയില്‍ വിജയിക്കില്ല. ഇവിടെ ചൈനീസ് മോഡലാണ് ഭേദം. ചെയര്‍മാന്‍, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിങ്ങനെ സ്‌പോക്ക് പേര്‍സണ്‍സ്. പാര്‍ട്ടിക്ക് വ്യത്യസ്തമായ നേതൃത്വം ഉണ്ടായിരിക്കണം. നിങ്ങളൊരൊറ്റ സെക്രട്ടറിയെ വെച്ചിരിക്കുകയാണ്.
ഒരു ആധുനിക ജനാധിപത്യവ്യവസ്ഥയില്‍ രണ്ടും ആവശ്യമാണ്. അതായത് ദളിതരുടെ ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവും കമ്മ്യൂണിസ്റ്റുകാരുടെ യൂണിവേഴ്‌സല്‍ ആശയങ്ങളും സമന്വയിപ്പിക്കുകയാണ് വേണ്ടത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ല അനുഭവങ്ങളുണ്ട്. അവര്‍ക്ക് സംഘടനകള്‍ പ്രവര്‍ത്തിപ്പിച്ച് നല്ല പരിചയമുണ്ട്. അത് ദളിതര്‍ക്കില്ല. ഇനി മായായവതി ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍പ്പോലും ഇന്ത്യന്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല.
നമുക്ക് ചിട്ടയായ ഒരു ജനാധിപത്യ സാമ്പത്തിക വ്യവസ്ഥയുണ്ടായിരിക്കണം. ജനാധിപത്യ രാഷ്ട്രീയമുണ്ടായിരിക്കണം. ജനാധിപത്യ ആത്മീയ വ്യവസ്ഥയുണ്ടായിരിക്കണം. ദൈവം ഒരു ഇന്ത്യാക്കാരനല്ല, അത് യൂണിവേഴ്‌സല്‍ ആണ്. കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ അനുഭവങ്ങളും അവരുടെ സംഘടനാപരമായ അറിവുകളും ഉപയോഗിച്ച് ദലിത് ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുവരണം. കമ്മ്യൂണിസ്റ്റുകാരും ദളിത് സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
ഇന്ത്യയുടെ പ്രധാനമന്ത്രി പദം ജ്യോതിബസു ഏറ്റെടുക്കേണ്ടുന്ന സാഹചര്യം വന്നപ്പോള്‍ അത് നിരസിച്ചത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വന്ന വലിയൊരു വീഴ്ച്ചയാണ്. രണ്ടാമത്, യു.പി.എ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതും തെറ്റായിപ്പോയി. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ദുര്‍ബലരാണ്. സോണിയാഗാന്ധി തന്നെ ഉദാഹരണം. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിര്‍ണായകമായ പങ്ക് നിറവേറ്റാന്‍ കഴിയുമായിരുന്നു. യൂണിവേഴ്‌സിറ്റികളിലും സ്‌കൂളുകളിലും അവര്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ ആര്‍.എസ്.എസ് പിന്‍വലിയുമായിരുന്നു.
ഹിന്ദുത്വ ശക്തികള്‍ ദളിതുകളെ ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമം നടത്തുന്നുണ്ടല്ലോ?
ഹിന്ദുത്വശക്തികളുടെ ഇടയില്‍ ഒരു ആഭ്യന്തര വൈരുദ്ധ്യം ഇന്ന് പ്രകടമാണ്. ഒ.ബി.സി വിഭാഗങ്ങളുടെ പിന്തുണയില്ലാതെ അവര്‍ക്ക് നിലനില്‍പ്പില്ല. അതില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ അവര്‍ക്കുണ്ട്. ദളിതര്‍ കൂടുതലും ക്രിസ്തുമതത്തിലേക്കും ബുദ്ധിസത്തിലേക്കും മാറിയിരിക്കുന്നു. ദളിത് വിഭാഗങ്ങള്‍ക്ക് വലിയൊരു ചരിത്രാനുഭമില്ല. അവര്‍ക്ക് നിങ്ങളിലേക്ക് വരാനും പരിവര്‍ത്തനം നടത്താനും കഴിയില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാധ്യത എന്താണ്?
കമ്മ്യൂണിസ്റ്റുകാര്‍ ഈ അവസരത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കണം. മാര്‍ക്‌സിനെയും ബുദ്ധനെയും സമന്വയിപ്പിക്കണമെന്നാണ് എന്റെ നിലപാട്. കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ സംഘടനാപരമായ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാണ് എന്റെ പക്ഷം. ഒരൊറ്റ സെക്രട്ടറി പദത്തില്‍ കേന്ദ്രീകരിച്ചാണവരുടെ സംഘടനാ രീതി. അത് ഇന്ത്യനവസ്ഥയില്‍ വിജയിക്കില്ല.
ഇവിടെ ചൈനീസ് മോഡലാണ് ഭേദം. ചെയര്‍മാന്‍, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിങ്ങനെ സ്‌പോക്ക് പേര്‍സണ്‍സ്. പാര്‍ട്ടിക്ക് വ്യത്യസ്തമായ നേതൃത്വം ഉണ്ടായിരിക്കണം. നിങ്ങളൊരൊറ്റ സെക്രട്ടറിയെ വെച്ചിരിക്കുകയാണ്. പി ബി മെമ്പര്‍മാരെ മാധ്യമങ്ങള്‍ അംഗീകരിക്കില്ല. അത് കൂടുതല്‍ വ്യക്തികള്‍ നേതൃത്വത്തിലേക്ക് വരുന്നതിനെ തടയും. പുതിയ നേതാക്കള്‍ ഉണ്ടാവുന്നതിനെ തടയും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഞാന്‍ കരുന്നത് ലെനിനേക്കാളും മാവോയെക്കാളും കാള്‍മാര്‍ക്‌സാണ് ഏറ്റവും പ്രധാനം എന്നാണ്. മാര്‍ക്‌സിനെ ഇന്ത്യയുടെ പുരോഗമനപരമായ ചരിത്രപാരമ്പര്യവുമായി കൂട്ടിയിണക്കേണ്ടതുണ്ട്.
അതുപോലെ അംബേദ്ക്കര്‍,ജ്യോതിറാവു ഫൂലെ തുടങ്ങിയ നേതാക്കളുടെ ആശയങ്ങള്‍ സ്വായത്തമാക്കണം. ഇക്കാര്യത്തില്‍ തെലുങ്കാനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചില നടപടികള്‍ ഭേദമാണ്. അവര്‍ അവരുടെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് ദളിത് സംഘടനകളുടെ നേതാക്കളെ ക്ഷണിക്കാറുണ്ട്. അവരുടെ വേദിയില്‍ അംബേദ്ക്കര്‍, ഫുലെ തുടങ്ങിയ നേതാക്കളുടെ ഫോട്ടോകള്‍ വെയ്ക്കുന്നുണ്ട്.
ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഒരു വലിയ ചലനം തന്നെ സൃഷ്ടിച്ചു. വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്താണ് അത്തരത്തിലൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സാധ്യത?
ആം ആദ്മി പാര്‍ട്ടി വളരെക്കാലം അതിജീവിക്കുമെന്ന് എനിക്കഭിപ്രായമില്ല. സി.പി.ഐ.എം ആദ്യമേ ചെയ്യേണ്ടത് ഇതായിരുന്നു. ഞങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ദല്‍ഹിയിലെ സ്റ്റേറ്റ് പവര്‍ പിടിച്ചെടുക്കണമെന്ന് പരസ്യമായി പ്രഖ്യാപിക്കണമായിരുന്നു. ഈ ആശയം വളരെ പ്രധാനമാണ്.
അതുപോലെ ഈ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍, ആദിവാസികള്‍, ഒ.ബി.സി തുടങ്ങിയ വിഭാഗങ്ങളുമായി സഖ്യം സ്ഥാപിക്കണമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിക്കണമായിരുന്നു. അവരത് ചെയ്തില്ല. ഈ വിഭാഗങ്ങളുടെയെല്ലാം നേതൃത്വബിംബങ്ങള്‍ ഞങ്ങളുടെയും നേതൃത്വബിംബങ്ങളാണെന്ന് അവര്‍ പ്രഖ്യാപിക്കണം.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അതിനുപകരം ഇന്ന് ചെയ്യുന്നതെന്താണെന്ന് ചോദിച്ചാല്‍ അവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ഒരു അടവുപരമായ പ്രവര്‍ത്തനമായിട്ടാണ് കാണുന്നത്. അവരുടെ ലക്ഷ്യം വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കലാണ്. (ചിരി) കേരളത്തിലും ബംഗാളിലുമൊഴികെ മറ്റെവിടെയും അവര്‍ക്ക് തെരഞ്ഞെടുപ്പിന് ഒരു ഫുള്‍ടൈം സ്ട്രാറ്റജിയില്ല. ഇവിടെയാണ് ആം ആദ്മി വിജയിച്ചത്. തെരഞ്ഞെടുപ്പിനെ ഒരു മുഖ്യ അജണ്ടയായി കണ്ട് അവര്‍ പ്രവര്‍ത്തിക്കണം. ഇതിലൂടെ മാത്രമേ ഒരു ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്റ്റേറ്റ് നിലവില്‍ വരികയുള്ളൂ.
മാര്‍ക്‌സിനെയും ബുദ്ധനെയും സമന്വയിപ്പിക്കണമെന്നാണ് എന്റെ നിലപാട്. കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ സംഘടനാപരമായ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാണ് എന്റെ പക്ഷം. ഒരൊറ്റ സെക്രട്ടറി പദത്തില്‍ കേന്ദ്രീകരിച്ചാണവരുടെ സംഘടനാ രീതി. അത് ഇന്ത്യനവസ്ഥയില്‍ വിജയിക്കില്ല. ഇവിടെ ചൈനീസ് മോഡലാണ് ഭേദം. ചെയര്‍മാന്‍, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിങ്ങനെ സ്‌പോക്ക് പേര്‍സണ്‍സ്. പാര്‍ട്ടിക്ക് വ്യത്യസ്തമായ നേതൃത്വം ഉണ്ടായിരിക്കണം. നിങ്ങളൊരൊറ്റ സെക്രട്ടറിയെ വെച്ചിരിക്കുകയാണ്
ജനകീയ പശ്ചാത്തലമുണ്ടായിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ദല്‍ഹിയില്‍ ഇടം കിട്ടാതെ പോയി. എന്തുകൊണ്ടാണങ്ങനെ സംഭവിച്ചത്?
ഡല്‍ഹിയിലെ ജനങ്ങള്‍ക്കറിയാമായിരുന്നു സി.പി.ഐ.എമ്മിന് അവിടെ അധികാരത്തില്‍ വരാനുള്ള പദ്ധതിയില്ലെന്ന്. രണ്ടുതവണ അവര്‍ക്ക് അതിനുള്ള അവസരം ലഭിച്ചിട്ടും അവരത് ഉപയോഗപ്പെടുത്തിയിട്ടില്ലെന്നത് ജനങ്ങള്‍ക്ക് വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് ദല്‍ഹി സംസ്ഥാനത്ത് അധികാരത്തില്‍ വരികയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരാനുള്ള ഇച്ഛാശക്തിയുള്ളവരെ മാത്രമേ ജനം തെരഞ്ഞെടുക്കുകയുള്ളൂ. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇത് സാധ്യമല്ല. കേന്ദ്രീകൃത ജനാധിപത്യം (ഡമോക്രാറ്റിക് സെന്‍ട്രലിസം) ഇവിടെ പ്രായോഗികമല്ല. പകരം കുറെക്കൂടി ജനാധിപത്യപരമായ സംഘടനാ രൂപങ്ങള്‍ രൂപപ്പെടുത്തണം. ഇവിടെയാണ് കോണ്‍ഗ്രസും മറ്റും വിജയിക്കുന്നത്. സിപിഐഎം ഇതിലൊക്കെ മാറ്റം വരുത്തണം. എല്ലാ സംസ്ഥാനങ്ങളിലെയും പാര്‍ട്ടി സംഘടനകള്‍ അതിന് വേണ്ടി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം.
മാര്‍ക്‌സിനെയും – ലെനിനോ, മാവോസെ തുങോ അല്ല – അംബേദ്ക്കറെയും സമന്വയിപ്പിക്കണം. അപ്പോഴത് ഗംഭീര വിജയമായിരിക്കും. മാവോയിസ്റ്റുകള്‍ അധികകാലം അതിജീവിക്കില്ല. ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ പിന്‍വാങ്ങും. ഇന്ത്യെയപോലൊരു ജനാധിപത്യ രാജ്യത്ത് സൈനികാടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല.
ഭരണകൂടം ഫാഷിസത്തെ കൂട്ടുപിടിക്കുമ്പോള്‍ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തി എന്താണ്?
ഗാന്ധിജിയാണ് അംബേദ്ക്കറെ ഭരണഘടനാ സഭയുടെ കരട് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനായി നിര്‍ദ്ദേശിക്കുന്നത്. നെഹ്‌റു അത് അംഗീകരിക്കുകയും ചെയ്തു. ഗാന്ധിജിയെ ഇകഴ്ത്തണമെന്ന് ഞാന്‍ പറയില്ല. പകരം വാനോളം പുകഴ്‌ത്തേണ്ടതുമില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരു ഇടമുണ്ട്. അദ്ദേഹം അവിടെതന്നെ നില്‍ക്കട്ടെ. എല്ലായിടത്തും ആക്ഷേപം ഉന്നയിക്കുന്ന ആളല്ല ഞാന്‍.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലിയൊരു തെറ്റ് സംഭവിച്ചിരിക്കുന്നു. അവര്‍ ഇവിടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തില്ല. ഞാന്‍ പറയുന്നത് അവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നാണ്. അതുപോലെ തന്നെ സ്‌കൂളുകളില്‍ തൊഴിലിന്റെ മഹത്വം പഠിപ്പിക്കണം. ഇരുമ്പുപണിയും ഇഷ്ടിക നിര്‍മ്മാണവും ഷൂ നിര്‍മ്മാണവും ക്ലാസ് മുറികളില്‍ പഠിപ്പിക്കണം. അങ്ങനെ തൊഴിലിന്റെ മഹത്വം എന്തെന്ന് കുട്ടികള്‍ അറിയണം.
ആത്മകഥയുടെ രചനയിലാണല്ലോ? മറ്റ് രാഷ്ട്രീയ – സാംസ്‌കാരിക ഇടപെടലുകള്‍ എന്തെല്ലാമാണ്?
ഞാനിപ്പോള്‍ എന്റെ ആത്മകഥയുടെ രചനയിലാണ്. പക്ഷെ, നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം ഹിന്ദു ഫാഷിസത്തിനും ആര്‍.എസ്.എസിനുമെതിരായി നിരവധി ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കയാണ്. അവര്‍ എനിക്കെതിരെ കേസുകള്‍ കൊടുത്തിരിക്കുകയാണ്.
തെലുങ്കാന സംസ്ഥാനത്ത് ഞാന്‍ കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തണം. അവര്‍ ഇവിടുത്തെ ഇടതുബദ്ധിജീവികളുടെ ശക്തിയും പിന്തുണയും സമാഹരിക്കണം. ബി.ജെപി.യിലേക്ക് ബ്യൂറോക്രാറ്റുകള്‍ ചുവടുമാറ്റിയെങ്കിലും ബുദ്ധിജീവികള്‍ ഇടതിന്റെ കൂടെയാണ്. ബിജെപി അധികാരിത്തില്‍ വന്നശേഷം ഫിലിം അക്കാദമികള്‍ പോലുള്ള സ്ഥാപനങ്ങള്‍ പിടിച്ചെടുത്തെങ്കിലും അവര്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇടതുപക്ഷത്തിനെ കഴിയുകയുള്ളൂ.
പക്ഷെ, എപ്പോഴും ആഗോളവല്‍ക്കരണം, നിയോ ലിബറലിസം തുടങ്ങിയ പദങ്ങള്‍ ഉച്ചരിക്കുന്ന രീതി ഒഴിവാക്കണം. ഇവിടെ ഒരു രാജ്യം നിലനില്‍ക്കുന്നുണ്ട് എന്നത് മറന്നുകൊണ്ടുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. എന്തായിരുന്നാലും കമ്മ്യൂണിസ്റ്റ് നേതാക്കളും ഇടതുബുദ്ധിജീവികളുമൊത്ത് ഫാഷിസത്തിനെതിരായി പൊരുതാനാണ് ഞാന്‍ ശ്രമിക്കുന്നത്.
(മാധ്യമം ആഴ്ചപ്പതിപ്പ്, ജനുവരി ലക്കം പ്രസിദ്ധീകരിച്ചത്)
ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച കാഞ്ച ഇളയ്യയുടെ മറ്റ് ലേഖനങ്ങള്‍ അഭിമുഖങ്ങള്‍
ദൈവം ജനാധിപത്യവാദിയോ? (ലേഖനം- 11th June 2015)
മേല്‍ജാതി സംസ്കാരമാണ് ബീഫ് നിരോധനത്തിലൂടെ ആര്‍.എസ്.എസ് അടിച്ചേല്‍പ്പിക്കുന്നത് (അഭിമുഖം-21st March 2015)
എസ്.എഫ്.ഐ വേദിയില്‍ കാഞ്ച ഐലയ്യപറഞ്ഞത് അഥവാ അതാണ് കാഞ്ച ഐലയ്യ (ബി. അരുന്ധതിയുടെ ലേഖനം- 24th June 2015)
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യ മറ്റൊരു പാക്കിസ്ഥാന് ആവുമായിരുന്നു (വാര്‍ത്ത- 30th November 2015)
ദളിതരെന്നെന്നും തീട്ടം ചുമക്കണമെന്നാണോ? അഥവാ നമുക്ക് നമ്മുടെ സര്‍വ്വകലാശാലയുടെ പേരുമാറ്റണ്ടേ? ( അരുന്ധതി റോയിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം- 22nd July 2014)