കഴിഞ്ഞ ദിവസം ഉറുഗ്വാക്കെതിരെ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്ക് പറ്റി പുറത്ത് പോയിരുന്നു.
നെയ്മറിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ് സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ ഔദ്യോഗികമായി അറിയിച്ചത്. താരത്തിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമാവും.
The medical tests “NEYMAR ” underwent, confirmed the Anterior Cruciate Ligament and Meniscus tear injury in his knee, he will be going through surgery and then a treatment program that will be determined later..
Return Stronger @neymarjr 💙#AlHilal pic.twitter.com/5I3u7F7wQm
— AlHilal Saudi Club (@Alhilal_EN) October 18, 2023
No other player in history have suffered so many serious injuries and managed to come back stronger every-time. Neymar truly is special but this time it might actually be over 💔pic.twitter.com/6ZkWP2GZ9A
— P. (fan account) (@Pxxdressi) October 18, 2023
ഈ സാഹചര്യത്തില്‍ നെയ്മറിന് പിന്തുണ അറിയിച്ചുകൊണ്ട് ഒരുപാട് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ആരാധകരുടെ ഈ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ട് നെയ്മര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ നെയ്മര്‍ വൈകാരികമായ ഒരു പോസ്റ്റ് എഴുതുകയായിരുന്നു.
View this post on Instagram
‘ഇത് വളരെ സങ്കടകരമായ നിമിഷമാണ്. ഞാന്‍ ശക്തനാണെന്ന് എനിക്കറിയാം. പക്ഷെ ഈ സമയങ്ങളില്‍ എന്റെ സുഹൃത്തുക്കളെയും കുടുംബക്കാരെയും എനിക്ക് ആവശ്യമുണ്ട്. പരിക്ക് വരുന്നതും അതിനായി ശസ്ത്രക്രിയ നടത്തുന്നതും അത്ര എളുപ്പമല്ല. നാല് മാസങ്ങള്‍ക്ക് ശേഷം എല്ലാം വീണ്ടും പഴയതുപോലെയാവും. എനിക്ക് വളരെയധികം വിശ്വാസമുണ്ട്. എന്നാല്‍ എന്നെ പഴയതുപോലെ തിരിച്ചു കൊണ്ടുവരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും സന്ദേശങ്ങള്‍ക്കും ഒരുപാട് നന്ദി,’ നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.
Another player ruined by injuries, he had limitless potential.
— أحمد 🕊️ (@AxmdCFC) October 18, 2023
Neymar is ruled out for 7-9 months after his ACL injury.
Heartbreaking 💔 pic.twitter.com/uSGyCDhUJk
— Managing Barça (@ManagingBarca) October 18, 2023
നെയ്മറിന്റെ ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ബ്രസീലിയന്‍ ഇതിഹാസം കക്ക കമന്റ് രേഖപ്പെടുത്തി.
‘നിങ്ങള്‍ ശക്തനായ പോരാളിയാകൂ ദൈവം നിങ്ങളോടൊപ്പമുണ്ട് ഞങ്ങളും കൂടെയുണ്ട്,’ എന്നാണ് കക്ക പ്രതികരിച്ചത്.
കക്കയും നെയ്മറും എട്ട് തവണയാണ് ഒരുമിച്ച് കളിച്ചിട്ടുള്ളത്. രണ്ട് ഗോളുകളുമാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്.
ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയില്‍ നിന്നുമാണ് നെയ്മര്‍ സൗദിയില്‍ എത്തുന്നത്. അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും മൂന്ന് അസിസ്റ്റുമാണ് നെയ്മര്‍ നേടിയിട്ടുള്ളത്.
Content Highlight: Kaka to social media to support the Neymar in the injury time.