താമരശ്ശേരി: കൂടത്തായി കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജോളി കോടതിക്കകത്ത് തനിക്കെതിരെ മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് സംസാരിച്ചു. വനിതാ പൊലീസിന്റെ സാന്നിധ്യത്തിലാണ് കേസിലെ നിര്‍ണായക സാക്ഷിയായ പി.എച്ച് ജോസഫ് ഹില്ലാരിയേസിനോട് ജോളി സംസാരിച്ചത്. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായാണ് നീരീക്ഷണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തില്‍ അകമ്പടി പോയ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ വിശദീകരണം തേടും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സിലി വധക്കേസില്‍ റിമാന്‍ഡ് കാലവധി നീട്ടുന്നതിനായി ജോളിയെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസിലെ നിര്‍ണായക സാക്ഷികളിലൊരാളുമായി ജോളി സംസാരിച്ചത്.
കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവാണ് ഹില്ലാരിയേസ്. സയനെഡ് ഉള്ളില്‍ചെന്ന് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ടമ്പോള്‍ ഹില്ലാരിയേസ് ആയിരുന്നു സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.