Sports News
വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരിക്കാം, പക്ഷെ ഒരു ബൗളര്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ നാണക്കേടും അവന് സ്വന്തം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 23, 07:03 am
Tuesday, 23rd April 2024, 12:33 pm

ഇന്നലെ ജെയ്പൂരില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാന്റെ ഏഴാം വിജയമാണ് മുംബൈക്കെതിരെ നേടിയത്.

യശസ്വി ജയ്സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവും സന്ദീപ് ശര്‍മയുടെ മികച്ച ഫൈഫര്‍ വിക്കറ്റ് നേട്ടവുമാണ് രാജസ്ഥാനെ സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് എത്തിച്ചത്. മുംബൈ ബൗളിങ് നിരയില്‍ പീയൂഷ് ചൗളക്ക് മാത്രമാണ് വിക്കറ്റ് നേടാന്‍ കഴിഞ്ഞത്. 35 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച ജോസ് ബട്‌ലറെയാണ് ചൗള ക്ലീന്‍ ബൗള്‍ഡ് ആക്കിയത്.

മുംബൈക്ക് ഏറെ പ്രതീക്ഷ നല്‍കിയ പേസ് ബൗളര്‍ ജസ്പ്രീത് ബുംറക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. നാല് ഓവറില്‍ 37 റണ്‍സ് വഴിങ്ങി വിക്കറ്റൊന്നും നേടാതെയാണ് താരം ഓവര്‍ അവസാനിപ്പിച്ചത്.

നിലവില്‍ വിക്കറ്റ് വേട്ടക്കാരില്‍ ബുംറ 13 വിക്കറ്റുകള്‍ നേടി മുന്‍ നിരയില്‍ ഉണ്ടെങ്കിലും ഒരു ബൗളര്‍ക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കിയിരിക്കുകാണ് താരം. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ നോ ബോള്‍ എറിഞ്ഞ താരമാകാനാണ് ബുംറക്ക് വന്നു ചെര്‍ന്ന മോശം നേട്ടം.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ നോ ബോള്‍ എറിഞ്ഞ താരം, നോ ബോളിന്റെ എണ്ണം

ജസ്പ്രീത് ബുംറ – 29*

ഉമേഷ് യാദവ് – 24

ശ്രീശാന്ത് – 23

ഇശാന്ത് ശര്‍മ – 22

അമിത് മിശ്ര – 21

രാജസ്ഥാനായി യശ്വസി ജെയ്‌സ്വാള്‍ 60 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടിക്കൊണ്ട് വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഒമ്പത് ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 28 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സും ജോസ് ബട്‌ലര്‍ 25 പന്തില്‍ 35 റണ്‍സും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

 

Content Highlight: Jasprit Bumrah In Unwanted Record Achievement