കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യതാരമായി തന്റെ കരിയർ തുടങ്ങിയ അദ്ദേഹം നിലവിൽ സീരിയസ് വേഷങ്ങളിലും വലിയ കയ്യടി നേടുന്നുണ്ട്.
ആ കൂട്ടത്തിലേക്ക് വരുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലർ. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഓസ്‌ലർ ഒരു മെഡിക്കൽ ത്രില്ലറാണ്.
എനർജറ്റിക്കായ ജഗദീഷിനെയാണ് മലയാളികൾ എപ്പോഴും കണ്ടിട്ടുള്ളത്. ഇപ്പോൾ സംവിധായകൻ മിഥുൻ മാനുവലിന്റെ എനർജിയെ കുറിച്ച് പറയുകയാണ് ജഗദീഷ്.
തന്നെക്കാൾ പത്തിരട്ടി എനർജിയുള്ള ആളാണ് മിഥുൻ മനുവലെന്നും ഇതെല്ലാം നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്നും ജഗദീഷ് പറയുന്നു. ഒരു സമയത്ത് തന്നെ അഞ്ചാറ് കാര്യങ്ങൾ മിഥുൻ ഒന്നിച്ച് ചെയ്യാറുണ്ടെന്നും സില്ലി മോങ്ക്സ് മലയാളത്തോട് ജഗദീഷ് പറഞ്ഞു.
‘ഇതെല്ലാം നേരിട്ട് അനുഭവിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഞാനിപ്പോൾ അടുപ്പിച്ച് ഒരുപാട് അഭിമുഖങ്ങൾ കൊടുക്കുന്നുണ്ട്. അതിലൊക്കെ എല്ലാവരും പറയാറുണ്ട്, ഭയങ്കര എനർജിയാണ് ജഗദീഷിനെന്ന്. എന്നാൽ എന്റെ എനർജിയുടെ പത്തിരട്ടി എനർജി ഞാൻ കണ്ടത് മിഥുനിലാണ്.
കാരണം സെറ്റിൽ എപ്പോഴും സജീവമായിട്ട് മിഥുൻ ഉണ്ടാവും. ഒരു സമയത്ത് തന്നെ അഞ്ചാറ് കാര്യങ്ങൾ മിഥുൻ ചെയ്യാറുണ്ട്. സാധാരണ ഒരു സമയത്ത് ഒന്നോ രണ്ടോ കാര്യങ്ങൾ മാനേജ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇത് ഒരു സമയത്ത് പത്ത് കാര്യങ്ങൾ ചെയ്യും.
ജഗദീഷേട്ടാ ഇതാണ് സീൻ എന്ന് വന്ന് പറയും, ജയറാമേട്ട ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ, ആ ഷോട്ടിനുള്ള സാധനങ്ങൾ റെഡിയാണോ, അങ്ങനെ എല്ലാം ഒരുമിച്ച് ചെയ്യും. ഇതാണ് മിഥുൻ,’ജഗദീഷ് പറയുന്നു.
Content Highlight: Jagadheesh Talk About Midhun Manual Thomas