Malayala cinema
ദിലീപ് ചിത്രം അസിഫ് അലി നിര്‍മ്മിക്കുമെന്ന് വാര്‍ത്തകള്‍; താന്‍ അറിഞ്ഞില്ലല്ലോയെന്ന് ആസിഫ് അലിയുടെ കമന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Oct 31, 06:08 pm
Thursday, 31st October 2019, 11:38 pm

കൊച്ചി: ദിലീപിനെ നായകനാക്കി നടന്‍ ആസിഫ് അലി ചിത്രം നിര്‍മ്മിക്കുന്നുവെന്നത് വ്യാജ വാര്‍ത്ത. ഒരു സിനിമാ മാഗസിനില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ താന്‍ ഈ കാര്യം അറിഞ്ഞില്ലല്ലോയെന്ന് താരം തന്നെ വാര്‍ത്തയ്ക്ക് താഴേ കമന്റ് ഇട്ടതോടെ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു. ഒണ്‍ലൈന്‍ സിനിമ പ്രെമോഷന്‍ സൈറ്റായ ഓണ്‍ലുക്കേഴ്‌സിന്റെ വാര്‍ത്തയ്ക്ക് താഴേയാണ് ആസിഫ് കമന്റുമായി എത്തിയത്.

തുടര്‍ന്ന് ആസിഫിനോട് ഓണ്‍ലുക്കേഴ്‌സ് മാപ്പു പറഞ്ഞു കൊണ്ട് രംഗത്തെത്തി.

ദിലീപിനെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രം ആസിഫ് അലി നിര്‍മ്മിക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. തുടര്‍ന്ന് താരത്തിനെതിരെ ട്രോളുകള്‍ ഇറങ്ങിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ആസിഫ് രംഗത്തെത്തിയിരുന്നു. ദിലീപിനൊപ്പം അഭിനയിക്കില്ലെന്നും ആസിഫ് പറഞ്ഞിരുന്നു. ദിലീപിനെ അഭിമുഖികരിക്കാന്‍ കഴിയില്ലെന്നും അതിനാലാണ് അഭിനയിക്കാത്തത് എന്നും ആസിഫ് പറഞ്ഞിരുന്നു.

DoolNews Video