Film News
കംഫേര്‍ട്ട് സോണില്‍ നിന്ന് സിനിമ ചെയ്യാന്‍ എളുപ്പമാണ്, ഇനി അത് വിട്ട് സിനിമകള്‍ ചെയ്യണം: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 26, 12:19 pm
Saturday, 26th February 2022, 5:49 pm

പ്രേക്ഷകര്‍ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച താരമാണ് ഷെയ്ന്‍ നിഗം. നവാഗതനായ ശരത് സംവിധാനം ചെയ്ത വെയില്‍ എന്ന ചിത്രമാണ് ഷെയ്‌നിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നീണ്ട നാളത്തെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുന്നത്.

അമ്മയും അവരുടെ രണ്ട് ആണ്‍മക്കളുമാണ് വെയിലിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍. ഈ രണ്ട് മക്കള്‍ തമ്മിലുള്ള ഈഗോയാണ് ചിത്രത്തിന്റെ കഥ.

വെയിലിന്റെ റിലീസിന് ശേഷം ഷെയ്ന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കംഫേര്‍ട്ട് സോണില്‍ നിന്ന് സിനിമ ചെയ്യാന്‍ എളുപ്പമാണെന്നാണ് താരം പറയുന്നത്.

‘കംഫേര്‍ട്ട് സോണില്‍ നിന്ന് സിനിമ ചെയ്യാന്‍ എളുപ്പമാണ്. അതാവുമ്പോള്‍ അറിയാവുന്ന ഇമോഷന്‍സ് ആയിരിക്കും നമ്മള്‍ കണ്‍വേ ചെയ്യുന്നത്. ഇനി ആ കംഫേര്‍ട്ട് സോണ്‍ വിട്ട് സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത് തന്നെയായിരിക്കും ഏറ്റവും വലിയ ചാലഞ്ചും,’ താരം പറയുന്നു.

സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ശ്രുതിയെ പുതുമുഖ താരം സോന ഒലിക്കലാണ് അവതരിപ്പിക്കുന്നത്.

ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ശ്രീരേഖ, ജെയിംസ് ഏലിയ, മെറിന്‍ ജോസ്, സയീദ് ഇമ്രാന്‍, സുധി കോപ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Content Highlights: It’s easy to make a movie out of the comfort zone, but you’re no longer into movies: Shane Nigam