ഐ.പി.എല്ലിലെ പുതിയ ടീമായ ലഖ്‌നൗ ടീമിന്റെ പേര് പ്രഖ്യാപിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നാണ് ഐ.പി.എല്ലിലെ കന്നിക്കാരുടെ പേര്.
തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ടീമിന്റെ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ ആന്‍ഡ് ഹിയര്‍ ഇറ്റ് ഈസ്, അവര്‍ ഐഡന്‍ഡിറ്റി, അവര്‍ നെയിം’ എന്ന ക്യാപ്ഷനോടെയാണ് ടീമിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യവസായിയായ രാജീവ് ഗോയങ്കെയുടെ ഉടമസ്ഥതയിലാണ് ടീം.
And here it is,
Our identity,
Our name…. 🤩🙌#NaamBanaoNaamKamao #LucknowSuperGiants @BCCI @IPL @GautamGambhir @klrahul11 pic.twitter.com/OVQaw39l3A— Lucknow Super Giants (@TeamLucknowIPL) January 24, 2022
2016ല്‍ കോഴ വിവാദത്തില്‍പ്പെട്ട് രണ്ട് വര്‍ഷം സസ്‌പെന്‍ഷന്‍ ലഭിച്ച സി.എസ്.കെയ്ക്കും രാജസ്ഥാനും പകരം വന്ന ടീമുകളിലൊന്നായ റൈസിങ് പൂനെ സൂപ്പര്‍ ജെയന്റസിന്റെ ഉടമകൂടിയായിരുന്നു ഗോയെങ്ക. അദ്ദേഹത്തിന്റെ പുതിയ ടീമായ ലഖ്‌നൗവിന്റെ മെന്ററായി ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിനെ അടുത്തിടെയായിരുന്നു നിയമിച്ചിരുന്നത്.
തങ്ങളുടെ ആദ്യ ഐ.പി.എല്ലിനിറങ്ങുന്ന ലഖ്‌നൗ, മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെയടക്കമുള്ള താരങ്ങളെയാണ് മെഗാലേലത്തിന് മുമ്പേ ടീമില്‍ എത്തിച്ചിരിക്കുന്നത്.
17 കോടിക്കാണ് ലഖ്‌നൗ രാഹുലിനെ ടീമിലെത്തിച്ചിരിക്കുന്നത്. രാഹുലിന് പിന്നാലെ ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിന്‍സിനെയും ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയിയെയുമാണ് ടീം സ്വന്തമാക്കിയിരിക്കുന്നത്.
9.2 കോടിക്കാണ് സ്‌റ്റോയിന്‍സിനെ ടീം തങ്ങളുടെ ഭാഗമാക്കിയിരിക്കുന്നത്. 4 കോടിയാണ് ബിഷ്‌ണോയിക്ക് വേണ്ടി ടീം മുടക്കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: IPL Lucknow team Announces team name