India vs England
ഇത്രയും പ്രഹരശേഷിയുള്ള പേസ് നിരയെ ഇതിന് മുന്‍പേ കണ്ടിട്ടില്ല; ഇന്ത്യന്‍ ബൗളിംഗ് നിരയെക്കുറിച്ച് ഇന്‍സമാം
സ്പോര്‍ട്സ് ഡെസ്‌ക്
2021 Aug 08, 11:21 am
Sunday, 8th August 2021, 4:51 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് പാക് ഇതിഹാസം ഇന്‍സമാം ഉള്‍ ഹഖ്.

മത്സരത്തിന്റെ ആദ്യാവസാനം ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരെ ബാക്ഫൂട്ടിലേക്ക് തളച്ചുനിര്‍ത്താനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇന്ത്യന്‍ ബൗളര്‍മാരെ പ്രംശസിച്ചത്.

ഒന്നാം ദിവസം തന്നെ ബൗളര്‍മാരിലൂടെ ഇന്ത്യ കളിയില്‍ താളം കണ്ടെത്തിരിക്കുകയാണ്. ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരെ ബാക്ഫൂട്ടിലേക്ക് തളച്ചുനിര്‍ത്തി ഇന്ത്യ കളിയില്‍ ആധിപത്യം നേടിയിരിക്കുകയാണെന്നും ഇന്‍സമാം പറഞ്ഞു.