മുംബൈ: മീരാഭയന്തര്‍ നിയമസഭയിലെ എം.എല്‍.എ ഗീതാ ജയിന്‍ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര സി.എം ഉദ്ദവ് താക്കറെ എം.എല്‍.എയെ സ്വാഗതം ചെയ്തു.
ഔദ്യോഗികമായി ഗീതാ ജയിന്‍ ബി.ജെ.പിയില്‍ നിന്നും ശിവസേനയിലേക്ക് എത്തിയെന്ന് മന്ത്രി ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. അടുത്തകാലം വരെ ബി.ജെ.പിയുടെ പ്രമുഖ നേതാവായിരുന്നു ഗീതാ ജയിന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മേത്തക്കെതിരെ സ്വതന്ത്രമായി മത്സരിച്ച് ഇവര്‍ വലിയ വിജയം നേടിയിരുന്നു.
ബി.ജെ.പി നേതാവായ നരേന്ദ്രമേത്തയുമായുള്ള ഗ്രൂപ്പ് പോരാണ് ബി.ജെ.പിയില്‍ ഗീത ഒറ്റപ്പെടാനിടയാക്കിയതെന്നാണ് വിലയിരുത്തലുകള്‍. പാര്‍ട്ടി തന്നെ ഉള്‍ക്കൊണ്ടില്ലെന്നാണ് ബി.ജെ.പിയില്‍ നിന്നും രാജി വെച്ചുകൊണ്ട് ഗീത പറഞ്ഞത്.
മീരാഭയന്തര്‍ നഗരസഭയില്‍ ഗീതാ ജയിനിനെ പിന്തുണയ്ക്കുന്ന നഗരസഭാംഗങ്ങളും ശിവസേനയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ മുന്‍മന്ത്രി ഏക്‌നാഥ് ഖഡ്‌സേ ബി.ജെ.പി വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്നിരുന്നു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി എന്‍.ഡി.എ വിട്ടതിന് പിന്നാലെ ബി.ജെ.പിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക