സിനിമ തുടങ്ങുന്നതിന് മുമ്പ്, ഇത് സിനിമയ്ക്ക് വേണ്ടി കെട്ടിയുണ്ടാക്കിയ നുണക്കഥയാണെന്നും കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാല്‍ ഓര്‍മയും ബുദ്ധിയുമൊക്കെ കെട്ട് ജീവിതം കോഞ്ഞാട്ടയായിപ്പോകും എന്നും “ജാഗ്രത” പാലിക്കണമെന്നും പറഞ്ഞത് നന്നായി. അല്ലെങ്കില്‍ നമ്മള്‍ വിചാരിക്കും ഇതൊക്കെ ഉള്ളതുതന്നെയായിരിക്കുമെന്ന്. താങ്ക്‌സ് ആഷിഖ് അബു. ഒരു മുന്നറിയിപ്പൊക്കെ തന്ന് രക്ഷിച്ചതിന്.
മാറ്റിനി / കെ.കെ രാഗിണി
സിനിമ: ഇടുക്കി ഗോള്‍ഡ്
സംവിധാനം: ആഷിക് അബു
രചന: ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍
നിര്‍മാണം : എം. രഞ്ജിത്
സ്റ്റുഡിയോ: രജപുത്ര വിഷ്വല്‍ മീഡിയ
സംഗീതം: ബിജിബാല്‍
ഛായാഗ്രഹണം: ഷൈജു ഖാലിദ്
അഭിനേതാക്കള്‍: പ്രതാപ് പോത്തന്‍, രവീന്ദ്രന്‍,
ബാബു ആന്റണി,
മണിയന്‍ പിള്ള രാജു,
വിജയരാഘവന്‍,
സജിത മഠത്തില്‍
സിനിമയാകുമ്പോള്‍ അതിനൊരു കഥ വേണമെന്നും എവിടെയെങ്കിലും കൊണ്ട് പോയി അതിനെ കെട്ടണമെന്നും ആരാ പറഞ്ഞത്.?പ്രത്യേകിച്ച് ന്യൂ ജനറേഷന്‍ സിനിമയാകുമ്പോള്‍ അതൊന്നും അത്ര നിര്‍ബന്ധമല്ല. കഥയോ കഥാപാത്രങ്ങളോ പോലും വേണ്ട. കൈവെള്ളയില്‍ തെറുത്ത് ചുരുട്ടി വലിച്ചുവിടുന്ന ഒരു കഞ്ചാവിന്റെ പുകയായാലും മതി…
നീലച്ചടയന്‍ കഞ്ചാവിന്റെ ഒരു പുകയില്‍നിന്ന് ഒരു സിനിമ ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുന്നു ആഷിഖ് അബു “ഇടുക്കി ഗോള്‍ഡ്” എന്ന പുതുപുത്തന്‍ സിനിമയിലൂടെ.
എന്താണ് ഈ സിനിമയുടെ കഥാസാരം എന്ന് ചോദിച്ചാല്‍, ചെക്കൊസ്‌ളാവാക്യ, തൃശൂര്‍ റൗണ്ട്, ഫോര്‍ട്ട് കൊച്ചി, കുട്ടനാട് എന്നിവിടങ്ങളില്‍നിന്ന് അഞ്ച് കൂട്ടുകാര് പണ്ട് വലിച്ച നീലച്ചടയന്‍ കഞ്ചാവിന്റെ രുചിയോര്‍ത്ത് ഇടുക്കിയിലേക്ക് വെച്ചുപിടിക്കുന്നു എന്ന് വണ്‍ലൈന്‍ പറയാം.
സിനിമ തുടങ്ങുന്നതിന് മുമ്പ്, ഇത് സിനിമയ്ക്ക് വേണ്ടി കെട്ടിയുണ്ടാക്കിയ നുണക്കഥയാണെന്നും കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാല്‍ ഓര്‍മയും ബുദ്ധിയുമൊക്കെ കെട്ട് ജീവിതം കോഞ്ഞാട്ടയായിപ്പോകും എന്നും “ജാഗ്രത” പാലിക്കണമെന്നും പറഞ്ഞത് നന്നായി. അല്ലെങ്കില്‍ നമ്മള്‍ വിചാരിക്കും ഇതൊക്കെ ഉള്ളതുതന്നെയായിരിക്കുമെന്ന്. താങ്ക്‌സ് ആഷിഖ് അബു. ഒരു മുന്നറിയിപ്പൊക്കെ തന്ന് രക്ഷിച്ചതിന്.
നൊസ്റ്റാള്‍ജിയ.. പിന്നെയും നൊസ്റ്റാള്‍ജിയ..
പണ്ടിരുന്നു പഠിച്ച പള്ളിക്കൂടത്തിലേക്കും കോളജിലേക്കുമുള്ള സ്റ്റുഡന്റ്‌സ് ഒണ്‍ലി ബസ് പിടിക്കാന്‍ മലയാളികള്‍ക്ക് കടുത്ത പ്രചോദനമായത് 2006ലെ ലാല്‍ജോസ് ചിത്രം “ക്‌ളാസ്‌മേറ്റ്‌സ്” ആയിരുന്നു. അതിന്റെ വിജയ ശേഷം മലയാളികള്‍ പെട്ടെന്ന് നൊസ്റ്റാള്‍ജിയ പിടിപെട്ടവരായി.
വയസ്സന്മാര്‍ക്ക് റീ അഡ്മിഷന്‍ തരപ്പെടുത്തി പിന്നെയും കോളജ് സ്റ്റുഡന്‍സും (സീനിയേഴ്‌സ്) കോളജ് കാന്റീന്‍ നടത്തിപ്പുകാരനും (കോളജ്കുമാരന്‍) ആക്കി ഈ നൊസ്റ്റാള്‍ജിയ ആഘോഷിച്ചു.
വാസ്തവത്തില്‍, 2004ല്‍ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ചേരന്‍ സംവിധാനം ചെയ്ത “ആട്ടോഗ്രാഫ്” ല്‍ നിന്നാണ് ഈ സാധ്യത വികസിച്ചുവന്നത്.
സംഭവം എന്തായാലും മലയാളി ഭയങ്കര നൊസ്റ്റാള്‍ജിയക്കാരനാണ്. കേരളം വിട്ട് പുറത്തുപോകുമ്പോള്‍ മാത്രമല്ല കേരളത്തിനകത്ത് ജീവിക്കുമ്പോഴും ഈ നൊസ്റ്റാള്‍ജിയ കതകില്‍ വന്ന് മുട്ടും. അപ്പോള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമമൊക്കെ സംഘടിപ്പിച്ച് നൊസ്റ്റാള്‍ജിയ ഇറക്കിവെക്കും.
[]ഒരര്‍ത്ഥത്തില്‍ ഇത് ആണുങ്ങളുടെ മാത്രമായ ഒരു കലാപരിപാടിയാണ്. പെണ്ണുങ്ങളുടെ സാന്നിധ്യം പോലും വളരെ ചുരുക്കം. അത്തരം സംഗമങ്ങള്‍ക്ക് മീശയും മുടിയും കറുപ്പിച്ച് ഭര്‍ത്താക്കന്മാര്‍ഇറങ്ങിപ്പോകുമ്പോള്‍ വാതില്‍പ്പടിയോളം ചെന്ന് അങ്ങോരെ യാത്രയാക്കണം.
ഇനി മറിച്ചാണേല്‍, “”ഹോ! പഴയ കാമുക•ാരെ കാണാന്‍ പോകുകയായിരിക്കും”” എന്ന കുത്തുവാക്കായിരിക്കും കെട്ടിയോനില്‍നിന്ന് ഉണ്ടാവുക. മാത്രവുമല്ല, അത്താഴത്തിനുള്ളതുകൂടി ഉണ്ടാക്കിവെച്ചിട്ടുവേണമല്ലോ ഇറങ്ങി പുറപ്പെടാന്‍. അത്തരം ഏടാകൂടങ്ങളൊന്നും ആണുങ്ങള്‍ക്കില്ലാത്തതുകൊണ്ടാണ് പൂര്‍വവിദ്യാര്‍ത്ഥി സംഗമങ്ങള്‍ ഒരു ആണ്‍കോയ്മാ പരിപാടിയാകുന്നത്.
35 വര്‍ഷം മുമ്പ് ഇടുക്കിയിലെ സെന്റ് അലോഷ്യസ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന അഞ്ച് സഹപാഠികളുടെ ഒത്തുകൂടലിന്റെ കഥയാണ് “ഇടുക്കി ഗോള്‍ഡ്”.
കഥ മുഴുവന്‍ പറയുന്നു എന്നൊരു ആക്ഷേപം എന്നെക്കുറിച്ച് പലരും ഉന്നയിച്ചുകണ്ടു. അത്യാവശ്യം കാര്യങ്ങള്‍ തിരിയാനുള്ള കഥയേ പറയാറുള്ളു. കൈ്‌ളമാക്‌സുകള്‍ പൊളിക്കുന്ന വിധത്തില്‍ കഥ പറയാറുമില്ല. ഈ സിനിമയുടെ കഥ മുഴുവന്‍ പറഞ്ഞാലും വലിയ കുഴപ്പമൊന്നുമില്ല.
ഒരു നീണ്ട ഫ്‌ളാഷ്ബാക്ക് അടിച്ചിരുത്തി പ്രേക്ഷകനെ കൊല്ലാക്കൊല ചെയ്യാന്‍ സാധ്യതയുണ്ടായിട്ടും അതിന് മുതിരാതെ കഥയുടെ ഒഴുക്കിനെ ഫ്‌ളാഷ്ബാക്ക് അനിവാര്യമെന്ന് തോന്നുന്ന വിധത്തില്‍ വിദഗ്ധമായി കൂട്ടിയിണക്കിയിടത്ത് ആഷിഖ് അബു എന്ന സംവിധാകന്റെ മിടുക്ക് അഭിനന്ദിച്ചേ മതിയാവൂ.
ചെക്കോസ്ലോവാക്യയില്‍നിന്ന് ഒരു ദിവസം നൊസ്റ്റാള്‍ജിയ തലയില്‍ കയറി കൊച്ചിയില്‍ വന്നിറങ്ങുന്ന മൈക്കിള്‍ (പ്രതാപ് പോത്തന്‍) തന്റെ കൂടെ ഒരേ ക്‌ളാസില്‍ പഠിച്ചിരുന്ന നാല് സുഹൃത്തുക്കള്‍ക്കായി മൊബൈല്‍ നമ്പര്‍ അടക്കം പത്രത്തില്‍ നല്‍കുന്ന പരസ്യത്തില്‍നിന്നാണ് സിനിമ തുടങ്ങുന്നത്.
പേരില്ലാത്ത ഗ്യാംങ്, നീചനും മ്‌ളേഛനും, പ്‌ളാസ്റ്റിക് നിരോധിക്കണം, ചെറുതോണിയിലെ ഭഗത്സിങ്, ഇടുക്കി ഗോള്‍ഡ് എന്നിങ്ങനെ അഞ്ച് അധ്യായങ്ങളിലായാണ് സിനിമയുടെ അവതരണം.
നാല് സുഹൃത്തുക്കളില്‍ മ്‌ളേച്ചന്‍ രവി (രവീന്ദ്രന്‍) പെണ്ണൊന്നും കെട്ടാതെ തൃശൂര്‍ റൗണ്ടില്‍ ഒരു പൊട്ട സ്റ്റുഡിയോ നടത്തുന്നു
. മദന്‍ (മണിയന്‍പിള്ള രാജു) ഒരു പ്‌ളാന്ററാണ്. അന്ന് രാവിലെ ഭാര്യയുമായി (സജിതാ മഠത്തില്‍) വിവാഹ മോചനം കഴിഞ്ഞതേയുള്ളു. രവിയും മദനനും സ്ഥിരമായി ബന്ധമുള്ളവരാണ്. മൈക്കിളിന്റെ പരസ്യത്തില്‍ പിടിച്ചത്തെുന്ന ഇവരിലൂടെയാണ് മറ്റ് രണ്ട് സുഹൃത്തുക്കളായ ആന്റണി (ബാബു ആന്റണി), രാമന്‍ (വിജയ രാഘവന്‍) എന്നിവരെ കണ്ടു പിടിക്കുന്നത്.
ആന്റണി പണ്ടത്തെ കരാട്ടെയൊക്കെ മറന്ന് ജീവിക്കാനായി ഭാര്യയായ മദാമ്മയുമായി ഫോര്‍ട്ട് കൊച്ചിയില്‍ ഹോട്ടല്‍ നടത്തുന്നു. രാമന്‍ പഴയ വിപ്‌ളവകാരിയും ചെറുതോണിയിലെ ഭഗത്സിംഗുമായി ഇപ്പോഴും കഴിയുന്നു.
മാത്രവുമല്ല, ഭാര്യ മരിച്ച, പ്രായപൂര്‍ത്തിയായ മകനുള്ള അയാള്‍ പൊലീസുകാരനുമായി വിവാഹമുറപ്പിച്ച സഹപ്രവര്‍ത്തകയെ കല്യാണത്തലേന്ന് വീട്ടില്‍നിന്നിറക്കിക്കൊണ്ടുപോയി പണ്ടുമുതല്‍ക്കേ പൊലീസുകാരോടുള്ള പക വീട്ടുന്നു.
ഫ്‌ളാഷ് ബാക്ക്..
ഒരു നീണ്ട ഫ്‌ളാഷ്ബാക്ക് അടിച്ചിരുത്തി പ്രേക്ഷകനെ കൊല്ലാക്കൊല ചെയ്യാന്‍ സാധ്യതയുണ്ടായിട്ടും അതിന് മുതിരാതെ കഥയുടെ ഒഴുക്കിനെ ഫ്‌ളാഷ്ബാക്ക് അനിവാര്യമെന്ന് തോന്നുന്ന വിധത്തില്‍ വിദഗ്ധമായി കൂട്ടിയിണക്കിയിടത്ത് ആഷിഖ് അബു എന്ന സംവിധാകന്റെ മിടുക്ക് അഭിനന്ദിച്ചേ മതിയാവൂ.
35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് വലിച്ച് കിറുങ്ങിയിരുന്നതിന് പ്രിന്‍സിപ്പല്‍ കത്തനാര്‍ പിടലിക്ക് പിടിച്ച് പുറത്താക്കിയ അഞ്ച് പുകഞ്ഞ കൊള്ളികളാണിവര്‍. സാക്ഷാല്‍ ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ച കഞ്ചാവിനോട് കത്തനാരച്ഛന് മാത്രം ഇത്ര ചൊറിച്ചില്‍ വന്നതുകൊണ്ട് അഞ്ചുപാടുമായിപോയവര്‍.
പോര്‍ച്ചില്‍ അടിപൊളി എസ്.യു.വി കിടന്നിട്ടും മദനന്റെ സ്റ്റാന്‍ഡേര്‍ഡിന്റെ ഒരു മാട്ട വണ്ടിയിലാണ് അവര്‍ യാത്ര തുടങ്ങുന്നത്. പണ്ട് അതിരാത്രത്തില്‍ താരദാസിനെയും കൊണ്ട് ഡ്രൈവര്‍ അബു ഓടിച്ച് ചാടിച്ച അതേ വണ്ടി. വണ്ടിക്കും വേണം ഒരു ഓള്‍ഡ് ലുക്ക് എന്ന നിര്‍ബന്ധംകൊണ്ടായിരിക്കണം ഈ വണ്ടി തെരഞ്ഞെടുത്തത്.
ഒരിക്കല്‍ കൂടി അതേ സ്‌കൂളില്‍ എത്തി പണ്ട് വലിച്ച അതേ നീലച്ചടയന്‍ കഞ്ചാവ് വലിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളു ഈ പാണ്ഡവര്‍ക്ക്. അതിനിടയില്‍ പണ്ട് ഒപ്പം പഠിച്ച ജലജ എന്ന സുന്ദരിയെ കാണാന്‍ അവളുടെ വീടിന്റെ പടിക്കല്‍ ചെന്ന് കാണേണ്ടെന്ന് വെച്ച് തിരികെ പോകുന്നുമുണ്ട് ഇവര്‍. കാരണം, ഇപ്പോള്‍ പഴയ സൗന്ദര്യമൊക്കെ പോയ്‌പോയെങ്കില്‍ കടുത്ത നിരാശ തോന്നിയാലോ…?
എന്തോ മഹാസംഭവം നടക്കാന്‍ പോകുന്നു എന്ന മട്ടില്‍ ഇന്റര്‍വെല്‍ വരെ കുഴപ്പമില്ലാതെ പോയ സിനിമയാണ് അതിന് ശേഷം പിടുത്തം വിട്ട് കുളമായിപ്പോയത്. അല്ല, കുളമാകാന്‍ എന്തിരിക്കുന്നു ഒരു പുക വിടണമെന്ന മിനിമം ലക്ഷ്യം മാത്രമുള്ള ഒരു യാത്രല്ലയിത്…?
ഒരു കാലത്ത് നായകന്മാരായിരുന്ന പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി, വിജയരാഘവന്‍ എന്നിവരെ നായക കഥാപാത്രമാക്കിയതിന് പിന്നിലെ ലക്ഷ്യവും പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ ഇറക്കുക മാത്രമായിരുന്നു.
ഒറ്റവാതിലും കൊമാലയും പോലെ കിടിലന്‍ കഥകളൊക്കെ എഴുതിയ സന്തോഷ് ഏച്ചിക്കാനത്തിന്റെ “ഇടുക്കി ഗോള്‍ഡ്” എന്ന കഥയില്‍നിന്ന് പ്രചോദനം കൊണ്ടാണത്രെ ദിലീഷ് നായരും ശ്യാം പുഷ്‌കരനും ചേര്‍ന്ന് ഈ സിനിമയ്ക്ക് തിരക്കഥ എഴുതിയത്.
എന്തായാലും സന്തോഷിന്റെ സിനിമ പ്രവേശം ഇനിയും വേണ്ടത്ര ക്‌ളച്ച് പിടിച്ചിട്ടില്ല. ബാച്ചിലര്‍ പാര്‍ട്ടിയെന്ന ഒറ്റ സിനിമ മതി വിലയിരുത്താന്‍. അന്നയും റസൂലിലും രക്ഷപ്പെട്ടെന്ന് കരുതിയെങ്കിലും വേണ്ടത്ര ഏറ്റില്ല.
ലഹരി.. വിടാത്ത ലഹരി…
പഴയകാല സുഹൃത്തുക്കളെ ഒരിക്കല്‍ കൂടി പഴയ സ്‌കൂള്‍ മുറ്റത്ത് കാണുക എന്നതല്ല, ഇടുക്കി ഗോള്‍ഡ് എന്നറിയപ്പെടുന്ന നീലച്ചടയന്‍ കഞ്ചാവ് വലിക്കുക എന്നതാണ് സുഹൃദ്‌സംഘത്തിന്റെ വരവിന്റെ ഉദ്ദേശ്യം എന്ന് പറഞ്ഞല്ലോ. അതുകൊണ്ടായിരിക്കണം സൗഹൃദം ആഴങ്ങളില്‍ തൊടാതെ തൊലിപ്പുറത്തുകൂടി തെന്നിമാറുന്നത്.
വഴി തെറ്റി ചെന്നുകയറുന്ന പൂത്തുലഞ്ഞ കഞ്ചാവ് തോട്ടത്തില്‍ അവരെ കാത്തിരിക്കുന്ന മറ്റൊരു അതിശയമാണ് ഈ സിനിമയുടെ കൈ്‌ളമാക്‌സ്. സാധാരണ മലയാള സിനിമയില്‍ കൈകാര്യം ചെയ്യാത്ത സ്വയംഭോഗത്തെവരെ പ്രമേയവല്‍കരിക്കാന്‍ ഈ സിനിമ ധൈര്യം കാണിക്കുന്നുണ്ട്.
പഴയവീഞ്ഞുകുപ്പികള്‍…
“22 ഫീമെയില്‍ കോട്ടയം” എന്ന ചിത്രം വന്‍വിജയമായതിന് പിന്നില്‍ പ്രതാപ് പോത്തന്‍, സത്താര്‍, ടി.ജി. രവി എന്നീ പഴയകാല നടന്മാരുടെ “പുത്തന്‍” മുഖവും വലിയൊരു ഘടകമായിരുന്നു. അതേ റൂട്ടില്‍ പിടിച്ച് ഇടുക്കി ഗോള്‍ഡും വിജയിപ്പിക്കാനാണ് ആഷിഖ് ശ്രമിച്ചത്.
ഒരു കാലത്ത് നായകന്മാരായിരുന്ന പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി, വിജയരാഘവന്‍ എന്നിവരെ നായക കഥാപാത്രമാക്കിയതിന് പിന്നിലെ ലക്ഷ്യവും പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ ഇറക്കുക മാത്രമായിരുന്നു.
അതില്‍ പ്‌ളസ് മാര്‍ക്ക് കൊടുക്കേണ്ടത് രവീന്ദ്രനാണ്. പഴയ ഡിസ്‌കോ ഡാന്‍സര്‍ ആയിരുന്ന രവീന്ദ്രന് കരിയറില്‍ കിട്ടിയ ഏറ്റവും മികച്ച വേഷമായിരിക്കണം മ്‌ളേച്ഛന്‍ രവി. ബാബു ആന്റണിയും മോശമാക്കിയില്ല. മറ്റുള്ളവരൊക്കെ ആവറേജില്‍ നിര്‍ത്തി.
ജോയ് മാത്യു അവതരിപ്പിക്കുന്ന കഥാപാത്രമാണ് ശരിക്കും ഈ സിനിമയുടെ സന്ദേശം വിനിമയം ചെയ്യുന്നത്. കഞ്ചാവിന്റെ ബ്രാന്റ് അംബാസഡറുടെ വേഷമാണ് ജോയി മാത്യുവിന്. ഇപ്പോള്‍ ന്യു ജനറേഷന്‍ സിനിമയാകണമെങ്കില്‍ ജോയ് മാത്യു അഭിനയിക്കണം എന്ന നില വന്നിട്ടുണ്ട്.
പെണ്ണുടലിനെ ആവുന്നത്ര ഊറ്റിയെടുത്ത ശേഷം ഉദ്ദാരണ പിശക് സംഭവിക്കുമ്പോള്‍ ഉണ്ടാകാവുന്ന വിരക്തി മാത്രമാണ് ഈ ലഹരി തേടിയുള്ള യാത്രയുടെ പൊരുള്‍. ആസക്തികള്‍ ഒടുങ്ങിക്കഴിയുമ്പോള്‍ തന്റെ ലോകത്തില്‍ പെണ്ണുങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുന്ന, പെണ്ണുങ്ങളില്ലാത്ത ലോകത്ത് മാത്രമേ സന്തോഷമായി ജീവിക്കാന്‍ കഴിയൂ എന്ന അത്യന്തം സ്ത്രീവിരുദ്ധമായ സന്ദേശമാണ് ആഷിഖ് എന്ന സ്ത്രീപക്ഷവാദി ഈ സിനിമയിലൂടെ നല്‍കുന്ന സന്ദേശം.
മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്ന് ഭീതി പരന്ന കാലത്ത് ആ ഭീതി ആകുന്നത്ര നിലനിര്‍ത്തി മലയാളികളോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിച്ച ഏക സിനിമക്കാരന്‍ ആഷിഖ് അബു ആണ്. പെണ്‍വാണിഭം ചെയ്യുന്നവന്റെ സാമാനം മുറിച്ചെടുക്കണമെന്ന് ടെസ്സ എബ്രഹാം എന്ന കോട്ടയത്തുകാരിയിലൂടെ നല്ല പാഠം പഠിപ്പിച്ച ആഷിഖ് അബു ഒന്നാന്തരം ഒരു സ്ത്രീപക്ഷവാദിയാണെന്ന് തെളിയിച്ചയാളുമാണ്.
പക്ഷേ, ഒരുതരം പ്രഛന്നമായ സ്ത്രീപക്ഷ വാദമാണെന്ന് മാത്രം. മൂന്നിഞ്ച് വലിപ്പമുള്ള പൗരുഷം മുറിച്ചെടുത്തപ്പോള്‍ സിറിളിനോട് തോന്നിയ അനുകമ്പയിലൂടെ തന്റെ സ്ത്രീപക്ഷവാദം കപടമാണെന്ന് ആഷിഖ് സമ്മതിക്കുകയായിരുന്നു.
സാള്‍ട്ട് ആന്റ് പെപ്പറില്‍ ധീരയായ മായാ കൃഷ്ണനെ (ശ്വേതാ മേനോന്‍) കാളിദാസന്റെ (ലാല്‍) മുന്നില്‍ അടിയറവ് പറയിപ്പിച്ചിട്ടുണ്ട് ആഷിഖ്. അതേ തന്ത്രം തന്നെയാണ് ഇടുക്കി ഗോള്‍ഡിലും കാണുന്നത്.
മദന്‍ ഭാര്യയുമായി പിരിയുന്നതിന്റെ കാരണം മറ്റൊന്നുമല്ല; അവര്‍ക്ക് കുട്ടികളില്ല എന്നതുതന്നെ. ആരുടെ കുഴപ്പം കൊണ്ടാണ് എന്ന് കണ്ടുപിടിക്കാനൊന്നും മുതിരാതെ അയാള്‍ മുന്‍കൈ എടുത്ത് വിവാഹമോചനം നടത്തുകയാണ്.
എല്ലാ കൂട്ടുകാരെയും ഒന്നിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്ന മൈക്കിളിന്റെ വിവാഹ ജീവിതവും പൊട്ടിപ്പൊളിഞ്ഞതാണ്. അതില്‍നിന്ന് രക്ഷതേടിയാണ് വാസ്തവത്തില്‍ അയാള്‍ കഞ്ചാവ് തേടി സോറി, സുഹൃത്തുക്കളെ തേടി വരുന്നത്.
ഭാര്യയ്ക്ക് പിരിയാന്‍ താല്‍പര്യമില്ലാഞ്ഞിട്ടും അയാള്‍ അതിന് തുനിയുന്നു. മാത്രമല്ല, യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വെള്ളം പാഴായി പോകുന്ന ടാപ്പ് പോലും അടച്ചിട്ടേ അവള്‍ പോകുന്നുള്ളു. ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കിയല്ലാതെ പെണ്ണിന് വീട് വിട്ടിറങ്ങാന്‍ പറ്റില്ല. വിവാഹത്തിനായാലും മോചനത്തിനായാലും ശരി. ഉമ്മറപ്പടിയില്‍ അനങ്ങാതെ പുരുഷകേസരി അത് കണ്ടിരിക്കും.
എല്ലാ കൂട്ടുകാരെയും ഒന്നിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്ന മൈക്കിളിന്റെ വിവാഹ ജീവിതവും പൊട്ടിപ്പൊളിഞ്ഞതാണ്. അതില്‍നിന്ന് രക്ഷതേടിയാണ് വാസ്തവത്തില്‍ അയാള്‍ കഞ്ചാവ് തേടി സോറി, സുഹൃത്തുക്കളെ തേടി വരുന്നത്.
ആന്റണിയും സമാനമായ അവസ്ഥയിലാണ്. ഭാര്യയായ മദാമ്മയുടെ തിട്ടൂരങ്ങള്‍ സഹിക്കാതെ അയാള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിപ്പോരുന്നത് നിന്റെ കുഞ്ഞിന്റെ അച്ഛന്‍ ഞാനല്ല എന്ന വാചകത്തില്‍ അവരെ അടിച്ചിരുത്തിയാണ്.
രവിയാകട്ടെ പെണ്ണ് കെട്ടിയിട്ടില്ല. എന്തിനാ ഈ പൊല്ലാപ്പ് എന്ന മട്ടില്‍ ഫ്രീ ബേഡായി നടക്കുകായാണയാള്‍. വഴിയില്‍ കാണുന്ന പെണ്ണുങ്ങളെ കമന്റടിച്ച് അയാള്‍ രതിസായൂജ്യമടയുന്നു. അല്‍പം വ്യത്യസ്തന്‍ ആയി തോന്നുക വിപ്‌ളവകാരിയായ രാമനാണ്. പക്ഷേ, വിവാഹത്തലേന്ന് പൊലീസുകാരന് ഉറപ്പിച്ച പെണ്ണിനെ അടിച്ചുമാറ്റിയ കക്ഷിയാണിയാള്‍.
പുരുഷന്റെ സ്വാതന്ത്ര്യത്തിന് മുഴുവനും തടസ്സമായി നില്‍ക്കുന്നത് പെണ്ണാണ് എന്നും അവരില്ലെങ്കില്‍ ജീവിതം ലഹരി പിടിപ്പിക്കുന്നതാകുമെന്നും ഈ അഞ്ചുപേര്‍ പറയാതെ പറയുമ്പോള്‍ 50 വയസ്സ് പിന്നിട്ടവരാണിവര്‍ എന്നുകൂടി ഓര്‍ക്കുക.
പെണ്ണുടലിനെ ആവുന്നത്ര ഊറ്റിയെടുത്ത ശേഷം ഉദ്ദാരണ പിശക് സംഭവിക്കുമ്പോള്‍ ഉണ്ടാകാവുന്ന വിരക്തി മാത്രമാണ് ഈ ലഹരി തേടിയുള്ള യാത്രയുടെ പൊരുള്‍. ആസക്തികള്‍ ഒടുങ്ങിക്കഴിയുമ്പോള്‍ തന്റെ ലോകത്തില്‍ പെണ്ണുങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുന്ന, പെണ്ണുങ്ങളില്ലാത്ത ലോകത്ത് മാത്രമേ സന്തോഷമായി ജീവിക്കാന്‍ കഴിയൂ എന്ന അത്യന്തം സ്ത്രീവിരുദ്ധമായ സന്ദേശമാണ് ആഷിഖ് എന്ന സ്ത്രീപക്ഷവാദി ഈ സിനിമയിലൂടെ നല്‍കുന്ന സന്ദേശം.
കട്ട്… കട്ട്… കട്ട്…
കൊച്ചിയിലെ ചില സിനിമക്കാരുടെ ഫ്‌ളാറ്റുകളില്‍ കഞ്ചാവ് വേട്ട നടന്നതായി വാര്‍ത്ത വന്നിരുന്നു.
മലയാള സിനിമയിലേക്ക് കഞ്ചാവ് വരുന്ന വഴിയിലൂടെയുള്ള ഒരു യാത്രയാണ് ഇടുക്കി ഗോള്‍ഡ്. ആ റൂട്ടിലൂടെ ഒന്നു വണ്ടിയോടിച്ചാല്‍ കൊച്ചി നഗരത്തിലേക്ക് കഞ്ചാവ് ഒഴുകുന്ന റൂട്ടും പിടികിട്ടും.
പഴയകാലത്തിന്റെ നൊസ്റ്റാള്‍ജിയ കുത്തിനിറയ്ക്കുന്നതിനിടയില്‍ ആഷിഖ് അബുവിന് ഒരബദ്ധം പറ്റി. ആകാശവാണിയില്‍ വയലും വീടും പരിപാടി കേള്‍പ്പിക്കുന്നത് നല്ല നട്ടുച്ച നേരത്താണ്. ടി.വി കൊടികുത്തി വഴുന്നതിന് മുമ്പുള്ള സന്ധ്യാ നേരത്ത് മലയാളികള്‍ക്ക് ഏറെ പരിചിതമായ വയലും വീടും ആഷിഖ് ഒരിക്കലെങ്കിലും കേള്‍ക്കണമായിരുന്നു.
ഷൈജു ഖാലിദിന്റെ ക്യാമറയ്ക്കും വി.സാജന്റെ എഡിറ്റിംഗിനും ബിജിബാലിന്റെ പശ്ചാത്തല സംഗീതത്തിനും പ്‌ളസ് മാര്‍ക്ക്.
കെ.കെ രാഗിണിയുടെ മറ്റ് സിനിമ റിവ്യൂകള്‍ വായിക്കാം
വൃത്തിരാക്ഷസന്റെ വടക്കുനോക്കി യാത്ര
അന്ധതയുടെ വര്‍ണങ്ങള്‍ അഥവാ ആര്‍ട്ടിസ്റ്റ്
കുഞ്ഞനന്തന്റെ ബി.ഒ.ടി കട
ദൈവത്തിന്റെ വേഷത്തിലെ ചെകുത്താന്‍ കളികള്‍
ഡി. കമ്പനി ഓഫര്‍; ഒന്നെടുത്താല്‍ രണ്ട് ഫ്രീ (ഓണക്കാലത്ത് മാത്രം)
ലേഖികയുടെ ഇ-മെയില്‍ വിലാസം : kkragini85@gmail.com