Daily News
ഹോക്കി ലീഗില്‍ മലേഷ്യയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jul 02, 03:01 am
Thursday, 2nd July 2015, 8:31 am

hockey ആന്റ്‌വെര്‍പ്: ലോക ഹോക്കി ലീഗില്‍ ഇന്ത്യ സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്.

രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. അവസാന ഘട്ടത്തില്‍ ഇരട്ടഗോളുകളുമായി കളം നിറഞ്ഞ ജസ്ജിത് സിംഗാണ് ഇന്ത്യയുടെ വിജയശില്പി. മലയാളി താരവും ഗോളിയുമായ ശ്രീജേഷിന്റെ സേവുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

സത്ബീര്‍ സിങ്ങിലൂടെ ആദ്യ ഗോള്‍ നേടിയ ഇന്ത്യ ലീഡെടുത്തു. എന്നാല്‍, തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി മലേഷ്യ മുന്നിലെത്തിയതോടെ ഇന്ത്യ പരാജയം മുന്നില്‍ കണ്ടു. റാസി റഹിം, ഷഹിറുല്‍ സബ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. പിന്നീടായിരുന്നു ഇരട്ടഗോളുകളുമായി ഇന്ത്യയുടെ രക്ഷകനായി ജസ്ജിത് സിങ് അവതരിച്ചത്.

ലീഗിലെ കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യ ഫ്രാന്‍സിനെയും പോളണ്ടിനെയും കീഴടക്കിയിരുന്നു. എന്നാല്‍ ചിരവൈരികളായ പാകിസ്ഥാനോട് സമനില വഴങ്ങി.