കൊല്ലം: ആലപ്പാട് ഐ.ആര്‍.ഇ നടത്തുന്ന കരിമണല്‍ ഖനനത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന കോടതി പരിഗണിക്കും. ആലപ്പാട്ട് പഞ്ചായത്ത് ആലുംകടവിലെ കെ.എം. ഹുസൈന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
പരിധിയില്‍ കവിഞ്ഞ കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read2014ല്‍ മാധ്യമങ്ങളെ വിലക്കെടുത്ത് ബി.ജെ.പി.ജയിച്ചു, 2019ലും തന്ത്രം ആവര്‍ത്തിക്കും; തെളിവുകളുമായി പഠനറിപ്പോര്‍ട്ട്
തീരപ്രദേശമായ ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഐ ആര്‍ ഇയുടെ ഖനനമെന്നും. ഇതില്‍ ഇനി 7.6 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഖനനത്തിന് ബാക്കിയുള്ളതെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും സര്‍ക്കാറിനോട് കോടതി ഉത്തരവിടണമെന്നും പറയുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുംവരെ ഐ.ആര്‍.ഇ.യോട് ഖനനം നിര്‍ത്താന്‍ നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
DoolNews Video