സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംഗീത രംഗത്തേക്ക് കടന്നുവന്നയാളാണ് ഹിഷാം അബ്ദുള്‍ വഹാബ്. വിനീത് ശ്രീനീവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെയാണ് ഹിഷാം ശ്രദ്ധേയനായത്. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഹൃദയത്തിലൂടെ ഹിഷാം സ്വന്തമാക്കി. ഹൃദയത്തിന് ശേഷം തെലുങ്കില്‍ മൂന്ന് സിനിമകള്‍ക്ക് ഹിഷാം സംഗീതം നല്‍കി.
ഹയ് നാനാ എന്ന സിനിമ ചെയ്ത ശേഷം തനിക്ക് കീബോര്‍ഡ് തൊടാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ഒരു മാസത്തിന് ശേഷമാണ് തന്റെ സ്റ്റുഡിയോയിലേക്ക് കയറാന്‍ സാധിച്ചതെന്നും ഹിഷാം പറഞ്ഞു. അത്രയധികം ഇംപാക്ടും ഇന്‍ഫ്‌ളുവന്‍സുമാണ് ആ സിനിമ തന്നില്‍ ഉണ്ടാക്കിയതെന്നും ഹിഷാം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഹിഷാം ഇക്കാര്യം പറഞ്ഞത്.
‘ചില സിനമകള്‍ ചെയ്ത് തീര്‍ന്നാല്‍ തളര്‍ന്നുപോകുന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ഹയ് നാനാ എന്ന സിനിമ ചെയ്ത് കഴിഞ്ഞപ്പോള്‍ എനിക്ക് കീബോര്‍ഡ് തൊടാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. തൊടുമ്പോഴെല്ലാം കൈ വിറക്കുകയായിരുന്നു. ഒരു മാസമെടുത്തു എനിക്ക് സ്റ്റുഡിയോയിലേക്ക് കയറാന്‍. ഒരു ഇന്‍സ്ട്രുമെന്റ് പോലും എനിക്ക് ആ സമയത്ത് തൊടാന്‍ പറ്റിയില്ലായിരുന്നു.
അത്രയധികം ഇംപാക്ടും ഇന്‍ഫ്‌ളുവന്‍സുമാണ് ഹയ് നാനാ എന്റെയുള്ളില്‍ ഉണ്ടാക്കിയത്. എനിക്ക് മാത്രമല്ല, ആ സിനിമയുടെ സംവിധായകനും ഇതുപോലെയായിരുന്നു. കുറെ നാളത്തേക്ക് വേറൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അത്രക്ക് സെല്‍ഫ്‌ലെസ്സായിട്ടാണ് ആ സിനിമക്ക് വേണ്ടി എല്ലാവരു വര്‍ക്ക് ചെയ്തത്. നമ്മുടെ ലൈഫിലെ ഏറ്റവും നല്ല മൊമന്റാണ് ആ സിനിമയെന്ന് നാനി സാര്‍ ഈയടുത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. അത്രക്ക് സ്‌പെഷ്യലാണ് ആ സിനിമ,’ ഹിഷാം പറഞ്ഞു.
Content Highlight: Hesham Abdul Wahab shares the experience after the composing of Hi Nanna movie