ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റൊണാള്‍ഡോ നാസാരിയോ എന്നിവരില്‍ ഏറ്റവും മികച്ച ആക്രമണകാരിയാണെന്ന് തെരഞ്ഞെടുത്ത് ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍. ഫ്രണ്ട് ത്രീയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹാരി കെയ്ന്‍.
ഇരു താരങ്ങളില്‍ നിന്നും ഒരു ആളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ റൊണാള്‍ഡോ നസാരിയോയെ തെരഞ്ഞെടുക്കുന്നതിനു മുന്‍പായി ഹാരി കെയ്ന്‍ അല്‍പ്പം ചിന്തിച്ചതിന് ശേഷമാണ് മറുപടി നല്‍കിയത്.
ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരുപിടി അവിസ്മരണീയമായ നിമിഷങ്ങള്‍ കൊണ്ട് തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്തിയ ഇതിഹാസതാരമാണ് റൊണാള്‍ഡോ നസാരിയോ. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, എ.സി മിലാന്‍, ഇന്റര്‍ മിലാന്‍ തുടങ്ങിയ ഒരു പിടി മികച്ച ക്ലബ്ബുകള്‍കൊപ്പം പന്ത് തട്ടിയ താരമാണ് റൊണാള്‍ഡോ. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 454 മത്സരങ്ങളില്‍ നിന്നും 298 ഗോളുകളും 75 അസിസ്റ്റുകളും ആണ് താരം നേടിയിട്ടുള്ളത്.
അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്‌ബോളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സ്‌പോര്‍ട്ടിങ് സി.പിയില്‍ നിന്നും കരിയര്‍ ആരംഭിച്ച റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ 757 ഗോളുകളും 238 അസിസ്റ്റുകളും ആണ് റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ ഉള്ളത്. നിലവില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന്റെ താരമാണ് റൊണാള്‍ഡോ. സൗദിയിലും തന്റെ ഫുട്‌ബോളിലെ പ്രതിഭ നഷ്ടപ്പെടാതെയുള്ള പോരാട്ടവീര്യമാണ് പോര്‍ച്ചുഗീസ് ഇതിഹാസം നടത്തുന്നത്.
Content Highlight: Harry Kane talks the best attacker in Football