ചെന്നൈ അവനെ വേണ്ടരീതിയില്‍ ഉപയോഗിക്കുന്നില്ല; വിമര്‍ശനവുമായി ഹര്‍ഭജന്‍
Sports News
ചെന്നൈ അവനെ വേണ്ടരീതിയില്‍ ഉപയോഗിക്കുന്നില്ല; വിമര്‍ശനവുമായി ഹര്‍ഭജന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th May 2024, 1:55 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 28 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ചെന്നൈക്ക് വേണ്ടി ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദ് 21 പന്തില്‍ 32 റണ്‍സും മൂന്നാമനായി ഇറങ്ങിയ ഡാരില്‍ മിച്ചല്‍ 19 പന്തില്‍ 30 റണ്‍സും നേടി നിര്‍ണായകമായി. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ തകര്‍പ്പന്‍ ബാറ്ററെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്ന പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

10 കോടിയിലധികം രൂപ ചെലവഴിച്ചിട്ടും അദ്ദേഹത്തിന്റെ കഴിവുകള്‍ ശരിയായി ഉപയോഗിക്കുന്നതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടുവെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്. മൂന്നാം നമ്പര്‍ സ്ലോട്ടില്‍ നിന്ന് ആറാം നബറിലും താരത്തെ കൊണ്ടുവന്നിരിന്നു.

‘ഐ.സി.സി ലോകകപ്പില്‍ അദ്ദേഹം എന്താണ് ചെയ്തതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ചെന്നൈ സാധാരണയായി അവരുടെ കളിക്കാരെ ശരിയായി ഉപയോഗിക്കാറുണ്ട്, പക്ഷേ ഡാരില്‍ മിച്ചലിന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ല. ഇതുവരെ സീസണിലുടനീളം അദ്ദേഹം ഒന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടില്ല, അത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. മികച്ച കളിക്കാരനാണ് അദ്ദേഹം. ചെന്നൈ കൂടുതല്‍ അവസരങ്ങള്‍ നല്‍കണം,’ ഹര്‍ഭജന്‍ പറഞ്ഞു.

നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും അഞ്ചു തോല്‍വിയും അടക്കം 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ചെന്നൈ. മെയ് 10ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അഹമ്മദാബാദ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Harbhajan Singh Talking About Daryl Mitchell