മെഴ്‌സിഡസിന്റെ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയി ഹാമില്‍ട്ടണിന്റെ ഇന്ത്യയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി താരം . സോഷ്യല്‍ മീഡിയയില്‍ തെറിവിളിയുമായി ഇന്ത്യക്കാര്‍ എത്തിയതോടെയാണ് ഹാമില്‍ട്ടണിന്റെ വിശദീകരണം.
ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലൂയിയുടെ വിവാദ പരാമര്‍ശം. “”ഞാന്‍ എഫ് വണ്‍ റേസിന് മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു ദരിദ്ര രാജ്യത്ത് ഇത്രയും മനോഹരമായി ട്രാക്ക് എന്തിനാണ്. മത്സരത്തിനായി എത്തിയപ്പോള്‍ ഞാന്‍ ചിന്തിച്ചത് അതായിരുന്നു. ഇതെനിക്ക് വലിയ വിഷമമായി”” ഈ പരാമര്‍ശമായിരുന്നു വിവാദത്തിന് വഴിയൊരുക്കിയത്.
ഇതേ തുടര്‍ന്ന് മലയാളികളടക്കം നിരവധിപേര്‍ ഹാമില്‍ട്ടണിന്റെ അക്കൗണ്ടില്‍ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തി. ചിലര്‍ തെറിവിളി നടത്തിയപ്പോള്‍ മറ്റു ചിലര്‍ കാര്യമറിയാതെ അഭിപ്രായ പ്രകടനം നടത്തുകയായിരുന്നു.
തെറിവിളി രൂക്ഷമായതോടെയാണ് നിലവിലെ എഫ് വണ്‍ ചാംപ്യനായ ഹാമില്‍ട്ടണ്‍ അഭിപ്രായത്തില്‍ വിശദീകരണം നല്‍കിയത്.””എന്റെ അഭിപ്രായം ഇന്ത്യക്കാരെ വേദനിപ്പിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. ഹാമില്‍ട്ടണ്‍ ട്വീറ്റ് ചെയ്തു.
Please read ??❤ pic.twitter.com/UtXRvcP74A
— Lewis Hamilton (@LewisHamilton) November 15, 2018
ലോകത്തിലെ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്നാണ് ഇന്ത്യ. സാംസ്‌കാരികമായി അതിമനോഹരം. പലതവണ ഞാന്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ വളരുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഒപ്പം ദാരിദ്രവും ഉണ്ടെന്നത് സത്യമാണ്.
വീട് പോലും ഇല്ലാത്ത ഒരുപാടാളുകളാണ് അന്ന് മത്സരം കാണാനെത്തിയത്. ടിക്കറ്റിന്റെ ഉയര്‍ന്ന നിരക്ക് പരിഗണിക്കാതെ നിരവധിപേര്‍ മത്സരം കണ്ടു.
നൂറ് മില്യണ്‍ ഒരു വര്‍ഷം ട്രാക്കിന്റെ അറ്റകുറ്റപ്പണിക്ക് ചിലവാക്കണം. ആ തുക സ്‌കൂളുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചാല്‍ നന്നാകില്ലേ.അല്ലെങ്കില്‍ വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കിക്കൂടെ. ട്വിറ്ററിലൂടെ ഹാമില്‍ട്ടണ്‍ ചോദിച്ചു.
ജര്‍മനി, സിംഗപ്പൂര്‍, യുകെ,സ്‌പെയിന്‍ അടക്കമുള്ള വമ്പന്‍ രാജ്യങ്ങളാണ് എഫ്.വണ്ണിന് വേദിയാകുന്നത്. മറ്റേത് കായിക ഇനത്തേക്കാള്‍ വലിയ ചെലവാണ് എഫ്.വണ്ണിന്റെ നടത്തിപ്പിന് വരുന്നത്.
ഇന്ത്യയുടെ ഫോര്‍മുല വണ്‍ ട്രാക്കായ ബുദ്ധ് ഇന്റര്‍നാഷണല്‍ സെര്‍ക്യൂട്ടിന്റെ നിര്‍മാണത്തിന് ഏകദേശം 400 മില്യണാണ് ഇന്ത്യ ചെലവാക്കിയത്. 1,20,000 സീറ്റുള്ള ബുദ്ധ് ട്രാക്കില്‍ 2011 മുതല്‍ 2013 വരെ മൂന്ന് സീസണിലാണ് മത്സരം നടന്നത്. മത്സരം നടന്ന സമയത്ത് മനോഹരമായ ട്രാക്കുകളിലൊന്നായിരുന്നു ഇന്ത്യയിലേത്.
ഉയര്‍ന്ന നികുതി നിരക്കിനെ തുടര്‍ന്ന് ഫോര്‍മുല വണ്‍ മുഖ്യ പ്രചാരകരായ ജെയ്പീ ഗ്രൂപ്പ് സാമ്പത്തിക നഷ്ട്ത്തിലായതും ഫോര്‍മുല വണ്ണിനെ പ്രതികൂലമായി ബാധിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ബുദ്ധ് സര്‍ക്യൂട്ടില്‍ വലിയ മത്സരങ്ങളൊന്നും നടക്കുന്നില്ല. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ട്രാക്കും ഗ്യാലറിയും ഇനിയെന്തിനാണ് ഉപയോഗിക്കുക എന്ന് പലരും ചോദിക്കുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും എഫ് വണ്‍ ഇന്ത്യയില്‍ വരാത്തതിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.
ലോക ബാങ്കിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങളുടെ ശരാശരി വരുമാനം 3 ഡോളറില്‍ താഴെയാണ്. ഇത് ഇന്ത്യന്‍ ജനതയുടെ 21 ശതമാനമാണ്. 250 മില്യണിലധികം ജനങ്ങളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 2 ഡോളറിലും താഴെ. ഇത്തരമൊരു സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് ഹാമില്‍ട്ടണിന്റെ പ്രതികരണമെന്ന് ലോക മാധ്യമങ്ങള്‍ കണക്കുകള്‍ മുന്‍നിര്‍ത്തി റിപ്പോര്‍ട്ട് ചെയ്യുന്നു.