ന്യൂദല്‍ഹി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണത്തിനായി എന്‍. ഐ.എ സംഘം ദുബായിലേക്ക് പോവും. കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനായാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ യു.എ.ഇയിലേക്ക് പോവുന്നത്. ആഭ്യന്തര മന്ത്രാലയത്തു നിന്നും ഇതിനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.രണ്ടു ദിവസത്തിനുള്ളില്‍ എന്‍.ഐ.എ സംഘം ദുബായിലേക്ക് യാത്ര തിരിക്കും.
ഇതുകൂടാതെ കേസിലെ മറ്റൊരു പ്രതിയായ റോബിന്‍സണ്‍ എന്നയാളെ കസ്റ്റിഡിയിലെടുക്കാനും ഇതിനായി ദുബായ് പൊലീസിന്റെ സഹായം തേടിയെന്നും വിവരമുണ്ട്.
ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ് എന്നാണ് വിവരം.
കേരളത്തില്‍ നിന്ന് പോയ യു.എ.ഇയുടെ അറ്റാഷെ ഇപ്പോള്‍ ദുബായിലുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദേശ കാരമ്യന്ത്രാലയം വഴി ഒരു കത്ത് ഇന്ത്യ നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: NIA to move to UAE in Gold Smuggling case and will question Faisal Fareed