ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് പാരിസ് ക്ലബ്ബായ പി.എസ്. ജി. ലോകത്തെ തന്നെ മികച്ച ആക്രമണ നിരയുള്ള പി.എസ്.ജിയെ മുന്നിൽ നിന്ന് നയിക്കുന്നത് മെസി, എംബാപ്പെ, നെയ്മർ എന്നീ സൂപ്പർ താരങ്ങളാണ്.
ലോകകപ്പിന് ശേഷം ക്ലബ്ബ് ഫുട്ബോളിലേക്ക് തിരിച്ചെത്തിയ നെയ്മർക്ക് പക്ഷെ അവിടെ ആരാധകരുടെ പ്രതീക്ഷക്കൊത്ത് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല.
എന്നാലിപ്പോൾ നെയ്മറെക്കാളും എന്തുകൊണ്ടും മികച്ച താരമാണ് മുൻ വെയിൽസ്, റയൽ മാഡ്രിഡ് താരം ഗാരത് ബെയിൽ എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ജെർമെയ്ൻ ഡീഫോ.
മുൻ ഇംഗ്ലീഷ്, ടോട്ടൻഹാം യുണൈറ്റഡ് താരമായിരുന്നു ജെർമെയ്ൻ ഡീഫോ.
ഒരു കാലത്ത് മെസി റൊണാൾഡൊയെപ്പോലെ ഭാവി ഫുട്ബോളിലെ മുഖങ്ങൾ ആയിമാറും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന താരങ്ങളായിരുന്നു ഗാരത് ബെയിലും നെയ്മറും.
തുടക്കത്തിൽ റയൽ മാഡ്രിഡിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ബെയിൽ ഫുട്ബോൾ ലോകത്തെ ഭാവി വാഗ്ദാനമായി കരുതപ്പെട്ടിരുന്നെങ്കിലും താരം പിന്നീട് ഫുട്ബോൾ ലോകത്ത് നിന്നും വേണ്ടത്ര അവസരങ്ങൾ കിട്ടാതെ അപ്രസക്തനാവുകയായിരുന്നു.
റിയോ ഫെർഡിനാൻഡ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നെയ്മറിനെക്കാൾ മികച്ചവനാണ് ബെയ്ൽ എന്ന് ജെർമെയ്ൻ ഡീഫോ പ്രസ്താവിച്ചത്.
“എന്റെ മുൻ ധാരണയാണ് എന്ന് പറഞ്ഞ് നിങ്ങൾക്ക് ചിലപ്പോൾ തള്ളിക്കളയാം. എന്നാലും എന്റെ അഭിപ്രായത്തിൽ നെയ്മറെക്കാൾ മികച്ച താരം ബെയിലാണ്. കാരണം അദ്ദേഹം ടഫ് പ്ലെയറാണ്. ഞാൻ അദ്ദേഹത്തിനൊപ്പം കളിച്ചിട്ടുണ്ട്. ചെറിയ സമയം കൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗിൽ അത്ഭുതങ്ങൾ കാണിച്ച താരമാണ് അദ്ദേഹം,’ ഡീഫോ പറഞ്ഞു.
“എനിക്ക് നെയ്മറെ ഇഷ്ടമാണ്, മികച്ച താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്കില്ലും പ്രതിഭയും ഞാൻ കുറച്ച് കാണുന്നില്ല. പക്ഷെ ഇരുവരിലും വെച്ച് വ്യത്യസ്തനായ കളിക്കാരൻ ഗാരത് ബെയിൽ തന്നെയാണ്,’ ജെർമെയ്ൻ ഡീഫോ കൂട്ടിച്ചേർത്തു.
അതേസമയം ഈ സീസൺ അവസാനിക്കുന്നതോടെ ബെയിൽ പി.എസ്.ജി വിടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ടീമിൽ എംബാപ്പെയും നെയ്മറും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും മാർക്ക, ഗോൾ അടക്കമുള്ള വിവിധ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഫെബ്രുവരി 11ന് മൊണോക്കോയുമായാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജിക്ക് പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ സാധിക്കും.
Content Highlights:Gareth Bale is greater playerthan neymar said Jermain Defoe