ന്യുദല്‍ഹി: ഭഗത് സിംഗിനെയും കൂട്ടരെയും സംരക്ഷിക്കാന്‍ ഗാന്ധിജി ശ്രമിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രധാന അധ്യായം അടിച്ചമര്‍ത്താനാണ് ഇക്കാര്യം ആളുകള്‍ മറച്ചുവെക്കുന്നതെന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു. ഗുജറാത്തില്‍ ഒരു സെമിനാറില്‍ പങ്കെടുക്കവെയായിരുന്നു സന്യാലിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
”ഗാന്ധിജി ഭഗത് സിംഗിനെ സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന വസ്തുത ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥയ്ക്കും ബ്രിട്ടീഷുകാര്‍ക്കും അസൗകര്യമുണ്ടാക്കുന്നതാണ്. അത് കൊണ്ടാണ് ഇക്കാര്യം സൗകര്യപൂര്‍വ്വം ഒഴിവാക്കപ്പെടുന്നത്. വിപ്ലവകാരികള്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന ആഖ്യാനം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം” അദ്ദേഹം പറഞ്ഞു.
മഹാത്മ ഗാന്ധി ശ്രമിച്ചിരുന്നെങ്കില്‍ ഭഗത് സിംഗിനെയും സഹയാത്രികരെയും തൂക്കുമരത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹം അതിന് വേണ്ടി ഒന്നും ചെയ്തില്ല എന്നത് വസ്തുതയാണ് സന്യാല്‍ അഭിപ്രായപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അക്രമത്തെ വെച്ചുപൊറുപ്പിക്കുന്നത് ഗാന്ധിജിക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. പക്ഷേ ഒന്നാം ലോക മഹായുദ്ധത്തിന് വേണ്ടി അദ്ദേഹം തന്നെയാണ് ഇന്ത്യന്‍ സേനയെ ബ്രിട്ടനിലേക്ക് അയച്ചത്. അങ്ങനെ ചെയ്ത ഒരാള്‍ക്ക് ഭഗത് സിംഗിനെ എതിര്‍ക്കേണ്ട ആവശ്യം എന്താണ്? എന്നും സന്യാല്‍ ചോദിച്ചു.