World News
ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 04, 06:20 pm
Tuesday, 4th April 2023, 11:50 pm

വാഷിങ്ടണ്‍ ഡി.സി: മുന്‍ അമേരിക്കന്‍ പ്രിസഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. അവിഹിതബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്രനടിക്ക് പണം നല്‍കിയെന്ന കേസിലാണ് ട്രംപ് അറസ്റ്റിലായിരിക്കുന്നത്.

കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോണ്‍ താരത്തിന് പണം നല്‍കിയെന്നായിരുന്നു ട്രംപിനെതിരെയുള്ള കുറ്റം.

കേസില്‍ മാന്‍ഹാട്ടന്‍ കോടതി ട്രംപിന് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതില്‍ ഹാജരാകാനെത്തിയത്. കോടതി നടപടികള്‍ക്ക് ശേഷം ട്രംപിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചേക്കുമെന്നാണ് സൂചനകള്‍.

ഈതാദ്യമായാണ് ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് അറസ്റ്റിലാകുന്നത്.

അതേസമയം, ട്രംപിന്റെ നിരവധി അനുയായികള്‍ കോടതി പരിസരത്ത് എത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് പൊലീസ് ഒരിക്കിയിരിക്കുന്നത്.

 

Content highlight: Former US president Donald Trump was arrested