ധാക്ക: ബംഗ്ലാദേശില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്‌റാഫെ മര്‍ത്താസയുടെ വീടിന് തീ വെച്ച് പ്രക്ഷോഭകാരികള്‍. നരാലി ജില്ലയിലെ അദ്ദേഹത്തിന്റെ വിടാണ് അഗ്നിക്കിരയാക്കിയത്. ഭരണകക്ഷിയായ ആവാമി ലാഗ് പാര്‍ട്ടിയുടെ എം.പി കൂടിയാണ് മൊര്‍ത്താസ.
സഭവം നടക്കുമ്പോള്‍ മൊര്‍ത്താസ സ്ഥലത്തില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് പ്രക്ഷോഭകാരികള്‍ അദ്ദേഹത്തിന്റെ വീടിന് നേരെ തിരിഞ്ഞത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
People in Narail have set Mashrafe Bin Mortaza’s house on fire. pic.twitter.com/ptB0o6f2wA
— Nazmus Sajid Chowdhury (@nazmussajid) August 5, 2024
Bangladesh former national captain and currently AL mp Mashrafe Mortaza’s house being burned down.. pic.twitter.com/hteebrdXcJ
— Shishir 🇧🇩 (@shishir_bin) August 5, 2024
ബംഗ്ലാദേശിനെ 117 മത്സരങ്ങളില്‍ നയിച്ച താരമാണ് മൊര്‍ത്താസ. ബംഗ്ലാദേശിനെ ഏറ്റവുമധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡും മൊര്‍ത്താസയുടെ പേരിലുണ്ട്.
ബംഗ്ലാദേശ് ദേശീയ ടീമിനായി 36 ടെസ്റ്റും 220 ഏകദിനങ്ങളും 54 ടി-20 കളിച്ച അദ്ദേഹം 390 വിക്കറ്റും 2955 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 2018ല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു.
മഷ്‌റാഫെയുടെ വീട് മാത്രമല്ല ആവാമി ലീഗ് പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനവും ജില്ലാ പ്രസിഡന്റ് സുഭാഷ് ചന്ദ്ര ബോസിന്റെ വീടും ഇത്തരത്തില്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് പിന്നാലെ ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ചെയ്തിരുന്നു.
രാജിക്ക് പിന്നാലെ അവര്‍ ഇന്ത്യയില്‍ അഭയം തേടി. ദല്‍ഹിയിലാണ് നിലവില്‍ ഷെയ്ഖ് ഹസീനയുള്ളത്. ഹസീന എവിടേക്ക് പോകുമെന്നതില്‍ ഇന്ന് വ്യക്തതയുണ്ടാകും. ദല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയില്‍ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷെയ്ഖ് ഹസീന രാജി വെച്ചെന്ന വാര്‍ത്തക്ക് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആയിരക്കണക്കിന് ജനങ്ങള്‍ ബലം പ്രയോഗിച്ച് കയറി.
ഷെയ്ഖ് ഹസീനക്ക് രാജി വെക്കാന്‍ സൈന്യം അന്ത്യശാസനം നല്‍കിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു രാജി.
സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജൂലൈയില്‍ നടത്തിയ പ്രതിഷേധം 200 പേരുടെ മരണത്തിനിടയാക്കിയതോടെയാണ് ജനങ്ങള്‍ ഹസീനയുടെ രാജി ആവശ്യപ്പെട്ടത്.
നികുതിയും യൂട്ടിലിറ്റി ബില്ലുകളും അടക്കരുതെന്നും ബംഗ്ലാദേശിലെ പ്രവര്‍ത്തി ദിവസമായ ഞായറാഴ്ച ജോലിക്ക് പോകരുതെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ നിസ്സഹകരണ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രക്ഷോഭത്തെ തുടര്‍ന്ന് അധികൃതര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുകയും ഷൂട്ട് ഓണ്‍ സൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായി 11 ,000 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹസീന രാജിവെക്കാതെ പിരിഞ്ഞ് പോകില്ലെന്ന് പ്രഖ്യാപിച്ച് ധാക്കയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.
പ്രതിഷേധത്തിന്റെ പേരില്‍ അട്ടിമറിയും ആക്രമണവും നടത്തുന്നവര്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളല്ല ക്രിമിനലുകളാണെന്നും ജനങ്ങള്‍ അവരെ നേരിടണമെന്നും ഹസീന പറഞ്ഞിരുന്നു.
Content Highlight: Former Bangladesh cricket captain Mashrafe Mortaza’s house set on fire by protestors