തമിഴ്‌നാട് തെരഞ്ഞെടുപ്പ്; വിജയകാന്തിന് ഡി.എം.കെ 500 കോടി വാഗ്ദാനം ചെയ്‌തെന്ന് വൈകോ
Daily News
തമിഴ്‌നാട് തെരഞ്ഞെടുപ്പ്; വിജയകാന്തിന് ഡി.എം.കെ 500 കോടി വാഗ്ദാനം ചെയ്‌തെന്ന് വൈകോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th March 2016, 10:05 pm

pwf-2മധുര: വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സഖ്യത്തിലേര്‍പ്പെടുന്നതിനായി വിജയകാന്തിന്റെ ഡി.എ.ഡി.കെ പാര്‍ട്ടിക്ക് ബി.ജെ.പിയും ഡി.എംകെയും കോടികള്‍ വാഗ്ദാനം ചെയ്തിരുന്നതായി എം.ഡി.എം.കെ നേതാവ് വൈകോ. 500 കോടി രൂപയും 80 സീറ്റുകളുമാണ് മുന്നണി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് വൈകോ ആരോപിക്കുന്നു. വൈകോയുടെ പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ടുമായി സഹകരിച്ചാണ് ഇത്തവണ വിജയ കാന്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

കേന്ദ്ര മന്ത്രിസഭയില്‍ എം.പി സ്ഥാനവും മന്ത്രി സ്ഥാനവും നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വൈകോ പറഞ്ഞു. എന്നാല്‍ തമിഴ്‌നാട്ടില്‍ അഴിമതിവിമുക്ത സര്‍ക്കാര്‍ രൂപീകരണത്തിനായി ഈ വാഗ്ദാനങ്ങള്‍ നിരസിച്ച് വിജയകാന്ത് തങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നും അഴിമതി വിമുക്ത സര്‍ക്കാര്‍ രൂപീകരണമെന്ന ലക്ഷ്യത്തോടെയാണ് വിജയകാന്ത് ഈ വാഗ്ദാനം നിരസിച്ചതെന്നും വൈകോ പറഞ്ഞു.

അതേസമയം വൈകോയുടെ ആരോപണങ്ങളെ പാര്‍ട്ടി നിയമപരമായി നേരിടുമെന്നും ഡി.എം.ഡി.കെയുമായി അത്തരത്തില്‍ യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും  ഡി.എ.കെയുടെ ട്രഷറര്‍ സ്റ്റാലിന്‍ പറഞ്ഞു.  വിജയ്കാന്തും ഭാര്യ പ്രേമലതയും ഈ വിഷയത്തില്‍ കാര്യമായി പ്രതികരിക്കാന്‍ തയ്യാറായില്ല.