കുവൈത്ത്: ആലപ്പാട് സമരത്തിന് പിന്നില്‍ അന്യസംസ്ഥാന ലോബിയാണെന്ന് മുന്‍ വ്യവസായ മന്ത്രിയും രാജ്യസഭാ എം.പിയുമായ എളമരം കരീം. ഇക്കാര്യം എഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത.
ആലപ്പാട്ടെ സമരക്കാരെ പിന്തുണയ്ക്കുന്നത് അന്തര്‍ സംസ്ഥാന ലോബിയാണെന്നും ഓണ്‍ലൈന്‍ മാധ്യമത്തെയടക്കം വിലയ്ക്ക് വാങ്ങി തമിഴ്‌നാട് ലോബിയാണ് സമരം നടത്തുന്നതെന്നും എളമരം പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുവൈത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടല്‍ തീരത്തെയും, പ്രകൃതിയെയും സംരക്ഷിച്ച് ഖനനം നടത്തണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും കരീം പറഞ്ഞു.
Also Read ഏത് രാഷ്ട്രീയക്കാരനും ആക്ടിവിസ്റ്റാണ്, കെ. സുധാകരനും; സുധാകരന്റെ സ്ത്രീവിരുദ്ധ “ആക്ടിവിസ്റ്റ്” പരാമര്‍ശത്തിന് ഡോ. എ.കെ ജയശ്രീ മറുപടി പറയുന്നു
നേരത്തെ ആലപ്പാട് സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരാണെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. ഖനനം തുടരുമെന്നും മന്ത്രി ജയരാജന്‍ പറഞ്ഞിരുന്നു.
“ഖനനം നിയമപരമാണ്. നിര്‍ത്തിവെക്കില്ല. ഇക്കാര്യം വ്യക്തമാക്കി ഐ.ആര്‍.ഇ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പാട് സമരം നടത്തുന്നവര്‍ ഇവിടെയുള്ളവര്‍ അല്ല, മലപ്പുറത്തും മറ്റു പല പ്രദേശത്തും ഉള്ളവരാണ്.” എന്നായിരുന്നു ജയരാജന്റെ പ്രസ്താവന.
അതേസമയം ആലപ്പാട്ടെ സമരം ന്യായമാണെന്നും സി.പി.ഐ ജനകീയ സമരങ്ങള്‍ക്കൊപ്പമാണെന്നുമുള്ള മറുപടിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നത്.
DoolNews Video