ബ്ലോഗർ ദമ്പതികൾക്ക് ജീവനുള്ള ചിലന്തിയും പാറ്റയും റീത്തും ഡെലിവറി ചെയ്തു; ഈ-ബേക്ക് മൂന്ന് ബില്യൺ ഡോളർ പിഴ
World News
ബ്ലോഗർ ദമ്പതികൾക്ക് ജീവനുള്ള ചിലന്തിയും പാറ്റയും റീത്തും ഡെലിവറി ചെയ്തു; ഈ-ബേക്ക് മൂന്ന് ബില്യൺ ഡോളർ പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th January 2024, 4:11 pm

ആമസോൺ തങ്ങളുടെ ഉപഭോക്താക്കളെ തട്ടിയെടുക്കുവാൻ തന്ത്രങ്ങൾ പ്രയോഗിക്കുന്നു എന്ന് ആരോപിച്ച് ഈ-ബേ നൽകിയ പരാതിയെക്കുറിച്ച് 2019ൽ സ്റ്റെയ്നർ ദമ്പതികൾ പ്രസിദ്ധീകരിച്ച ഓൺലൈൻ സ്റ്റോറിയാണ് ഇബേ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.

കാലിഫോർണിയ: യു.എസ് ബ്ലോഗർമാർക്ക് ജീവനുള്ള ചിലന്തിയെയും പാറ്റയെയും അയച്ചെന്ന പരാതിയിൽ ഓൺലൈൻ റീറ്റെയ്ൽ ഭീമന്മാരായ ഈ-ബേക്ക് മൂന്ന് ബില്യൺ ഡോളർ പിഴ.

ഈ-ബേ ജീവനക്കാരിൽ നിന്ന് ഡേവിഡ് സ്റ്റെയ്നർക്കും ഇന സ്റ്റെയ്നർക്കും 2019ൽ പല പ്രാവശ്യം അനാവശ്യമായ ഡെലിവറികൾ ലഭിച്ചിരുന്നു. ചിലന്തിക്കും പാറ്റക്കും പുറമേ ഇതിൽ റീത്തും രക്തം കലർന്ന പന്നി മാസ്കും പങ്കാളിയുടെ മരണത്തിന്റെ ദുഃഖം എങ്ങനെ മറികടക്കാമെന്ന് വിവരിക്കുന്ന പുസ്തകവും ജീവനക്കാർ ബ്ലോഗർമാർക്ക് അയച്ചിരുന്നു.

സ്റ്റെയ്നർ ദമ്പതികളുടെ പ്രസിദ്ധീകരിച്ച ഇ-കൊമേഴ്സ് ബൈറ്റ്സ് എന്ന ന്യൂസ്‌ലെറ്ററിൽ അതൃപ്‌തരായ ഇബേ ജീവനക്കാർ ഇവർക്കെതിരെ നടത്തിയ വിദ്വേഷ പ്രചരണത്തിന്റെ ഭാഗമായാണ് ഡെലിവറികൾ നടത്തിയത്.

ഈ-ബേയുടെ സുരക്ഷാ വിഭാഗം സീനിയർ ഡയറക്ടറായ ജിം ബോഗ് ഉൾപ്പെടെ ആറ് പേരാണ് ദമ്പതികൾക്ക് ഡെലിവറി അയച്ചതിന് പിന്നിലെന്ന് മാസച്യുസെറ്റ്സിലെ യു.എസ് അറ്റോണിയുടെ ഓഫീസ് അറിയിച്ചു.

ദമ്പതികളുടെ കാറിൽ ജി.പി.എസ് ട്രാക്കിങ് ഡിവൈസ് സ്ഥാപിച്ച ബോഗും കൂട്ടരും, സ്റ്റെയ്നർ ദമ്പതികളുടെ വീട്ടിൽ കയറി ലൈംഗിക അതിക്രമം നടത്താൻ ക്രയ്ഗ്ലിസ്റ്റ് വെബ്സൈറ്റിൽ അപരിചിതർക്ക് സന്ദേശം അയക്കുകയും ചെയ്തിരുന്നുവെന്ന് യു.എസിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ആമസോൺ തങ്ങളുടെ ഉപഭോക്താക്കളെ തട്ടിയെടുക്കുവാൻ തന്ത്രങ്ങൾ പ്രയോഗിക്കുന്നു എന്ന് ആരോപിച്ച് ഈ-ബേ നൽകിയ പരാതിയെക്കുറിച്ച് 2019ൽ സ്റ്റെയ്നർ ദമ്പതികൾ പ്രസിദ്ധീകരിച്ച ഓൺലൈൻ സ്റ്റോറിയാണ് ഇബേ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.

ലേഖനം പ്രസിദ്ധീകരിച്ച് 30 മിനിട്ടുകൾക്കകം ഈ-ബേയുടെ അന്നത്തെ സി.ഇ.ഒ ആയ ഡെവിൻ വിനിഗ്, ഇന സ്റ്റെയ്നറെ തകർക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇപ്പോൾ തന്നെ വേണമെന്ന് എക്‌സിക്യൂട്ടീവുകൾക്ക് സന്ദേശമയച്ചതായി കോടതി വ്യവഹാരത്തിൽ പറയുന്നു.

ആരോപണങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരെ സ്ഥാപനം പിരിച്ചുവിട്ടിരുന്നു. വിദേശ പ്രചരണത്തിൽ പങ്കില്ലെന്നായിരുന്നു വിനിഗ് പറഞ്ഞത്‌. എന്നാൽ സ്റ്റെയ്നറുടെ വാദങ്ങൾക്ക് തിരിച്ചടി നൽകുവാൻ വിനിഗ് തന്നിൽ സമ്മർദ്ദം ചെലുത്തിയതായി ബോഗ് കോടതിയിൽ പറഞ്ഞു.

Content Highlight: eBay fined for delivering live spiders to company critics