തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയ്ക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ.
രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലായിരുന്നു ചടങ്ങ്. 200 പേരെ മാത്രമാണ് ചടങ്ങിന് ക്ഷണിച്ചത്. നേരത്തെ ജയരാജന്‍ വീണ്ടും മന്ത്രിയാവുന്നത് അധാര്‍മികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചിരുന്നു.
രാജിവെച്ച് 22 മാസത്തിനുശേഷമാണ് ജയരാജന്റെ തിരിച്ചുവരവ്. ഇതോടെ പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 20 ആവും. സത്യപ്രതിജ്ഞയ്ക്കുശേഷം ജയരാജന്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. ഇതില്‍ വകുപ്പുകളുടെ പുനഃസംഘടന ഗവര്‍ണറെ അറിയിച്ച് വിജ്ഞാപനമാക്കും.
വ്യവസായ വകുപ്പാണ് ജയരാജന് ലഭിക്കുക.
ഈ മാസം 19 ന് ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ചുമതല ജയരാജനു കൈമാറിയേക്കുമെന്നാണ് സൂചന.
ചിത്രം കടപ്പാട്- മാതൃഭൂമി.കോം
WATCH THIS VIDEO: