Movie Day
അച്ചമെന്‍പതില്ലയേ; ഫുള്‍ എനര്‍ജിയില്‍ പാടി ഡി.ക്യൂ, ഹേ സിനാമികയിലെ ആദ്യഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 14, 12:58 pm
Friday, 14th January 2022, 6:28 pm

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘ഹേ സിനാമിക’യിലെ ആദ്യ ഗാനം പുറത്ത്. ദുല്‍ഖര്‍ തന്നെ പാടിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. പാട്ടിലെ ചില രംഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റൈലിഷായി ഫുള്‍ എനര്‍ജിയിലാണ് ഡി.ക്യൂ ഗാനകരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അദിതി റാവുവും കാജല്‍ അഗര്‍വാളും നായികമാരാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോളിവുഡ് കൊറിയോഗ്രാഫര്‍ ബ്രിന്ദാ ഗോപാലാണ്.

ഫെബ്രുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. തിയറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ളിക്സിലും ഊട്ടിലും റിലീസ് ചെയ്യും.

‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ്‌സിനിമ കൂടിയാണ് ഹേ സിനാമിക. ദുല്‍ഖര്‍ ആദ്യമായി തമിഴ്സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഓ.കെ കണ്‍മണിയിലെ ഗാനത്തിന്റെ പേര് തന്നെയാണ് പുതിയ സിനിമക്കും.

വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ’96’ സിനിമക്കായി സംഗീതസംവിധാനം ചെയ്ത ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നല്‍കുന്നത്.

സൈക്കോ ചിത്രത്തിനുശേഷം അദിതി അഭിനയിക്കുന്ന സിനിമയാണ് ഹേ സിനാമിക. കോമാളി ആയിരുന്നു കാജല്‍ അഗര്‍വാളിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: dulquer salman new movie hey sinamika new song out