Entertainment news
റൊമാന്‍സൊക്കെ വിട്ടെന്ന് പറഞ്ഞത് വെറുതെയായിരുന്നോ? പുതിയ പാട്ടിന്റെ അപ്‌ഡേഷനുമായി ദുല്‍ഖറിന്റെ പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 20, 08:53 am
Thursday, 20th July 2023, 2:23 pm

ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. സംഗീത സംവിധായികയും ഗായികയുമായ ജസ്‌ലീന്‍ റോയലിനൊപ്പമാണ് ദുല്‍ഖര്‍ പോസ്റ്ററില്‍ നില്‍ക്കുന്നത്. റൊമാന്റിക് കപ്പിള്‍സിനെ പോലെയാണ് ഇരുവരും പോസ്റ്ററില്‍ പോസ് ചെയ്യുന്നത്.

ഹീരിയ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പുതിയ ആല്‍ബമായിരിക്കാം ഇതാണ് എന്നാണ് ആരാധകര്‍ ഊഹിക്കുന്നത്. ലിറിസിസ്റ്റായി അതിഥി ശര്‍മയുടെ പേരും പോസ്റ്ററില്‍ കാണാം. ജൂലൈ 25ന് ഗാനം റിലീസ് ചെയ്യുമെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്. റൊമാന്റിക് ക്യാരക്ടേഴ്‌സ് ഇനി ചെയ്യില്ലെന്ന് പറഞ്ഞത് വെറുതെയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

കിങ് ഓഫ് കൊത്തയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖറിന്റെ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യും.

സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: dulquer salmaan’s post about his new song