വാഷിങ്ടൺ: നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യത്ത് രക്തച്ചൊരിച്ചിലുണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒഹിയോയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.

ജോ ബൈഡനല്ല താനാണ് രാജ്യത്തെ സാമൂഹിക സുരക്ഷ സംരക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. “വാരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചില്ലെങ്കിൽ രാജ്യത്ത് രക്തച്ചൊരിച്ചിൽ നടക്കും. അങ്ങനെ സംഭവിച്ചാൽ രാജ്യത്ത് ഇനി ഒരിക്കലും മറ്റൊരു തെരഞ്ഞെടുപ്പ് നടക്കില്ല,“ ട്രംപ് പറഞ്ഞു.
ബൈഡൻ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തെ സാമൂഹിക സുരക്ഷ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സാമ്പത്തിക സ്ഥിതി ബൈഡൻ തകർക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ട്രംപിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. 2020ലെ പൊതു തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളൊന്നും താൻ മറന്നിട്ടില്ലെന്ന് ബൈഡൻ പറഞ്ഞു.
“ജനുവരി ആറിന് നടന്ന കാപിറ്റോൾ ആക്രമണം ആവർത്തിക്കാനാണ് ട്രംപിന്റെ ശ്രമം. അതിന് രാജ്യത്തെ ജനങ്ങൾ തീർച്ചയായും മറുപടി നൽകും. 2020ൽ പരാജയപ്പെട്ടിട്ടും അവരുടെ ഭീഷണി ഇപ്പോഴും തുടരുകയാണ്. എന്നാൽ അമേരിക്കൻ ജനത വരുന്ന നവംബറിൽ അദ്ദേഹത്തിന് മറ്റൊരു പരാജയം കൂടെ സമ്മാനിക്കും,“ ബൈഡൻ മറുപടി നൽകി.
Content Highlight: Donald Trump warns of ‘bloodbath’ if he is not elected