സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപികാ പദുകോണ്‍, ദിശാ പഠാനി, ശോഭന, അന്നാ ബെന്‍, ബ്രഹ്‌മാനന്ദം തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഉലകനായകന്‍ കമല്‍ ഹാസന്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും കല്‍ക്കിക്കുണ്ട്.
ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന്റെ സമയത്ത് ദുല്‍ഖര്‍ സല്‍മാനും കല്‍ക്കിയുടെ ഭാഗമാകുമെന്ന് കേട്ടിരുന്നു. എന്നാല്‍ പിന്നീട് വന്ന അപ്‌ഡേറ്റുകളിലൊന്നും ദുല്‍ഖറിന്റെ കഥാപാത്രത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ടീസറിലും ട്രെയ്‌ലറിലും ദുല്‍ഖറിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ദുല്‍ഖര്‍ ഉണ്ടെന്നുള്ളത് വെറും റൂമര്‍ മാത്രമാണെന്ന് പലരും കരുതി.
എന്നാല്‍ റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കെ സംവിധായകന്‍ നാഗ് അശ്വിന്‍ ദുല്‍ഖറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വ്യക്തത നല്‍കി. ദുല്‍ഖറും ഈ സിനിമയില്‍ ഭാഗമായിട്ടുണ്ടെന്ന് അശ്വിന്‍ വെളിപ്പെടുത്തി. തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും കല്‍ക്കിയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ടെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ദുല്‍ഖറിനും വിജയ്ക്കും പ്രഭാസ് നന്ദി പറയുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
At Last Its Official 🥹🔥#DulquerSalmaan Part Of #KALKI2898AD ❤️#Prabhas Itself Revealed The Same ✅ pic.twitter.com/qChNEJQczd
— Drama~Major (@DramaMajor3) June 26, 2024
600 കോടി ബജറ്റിലാണ് കല്‍ക്കി ഒരുങ്ങുന്നത്. മഹാഭാരത കാലത്ത് ആരംഭിച്ച് എ.ഡി 2898 വരെ നീണ്ടു നില്‍ക്കുന്ന കഥയാണ് കല്‍ക്കിയുടേത്. മഹാഭാരതത്തിലെ മികച്ച യോദ്ധാക്കളിലൊരാളായ അശ്വത്ഥാമാവായി അമിതാഭ് ബച്ചനെത്തുമ്പോള്‍ കലിയുഗത്തിലെ ശക്തനായ വില്ലന്‍ സുപ്രീം യാഷ്‌കിന്‍ എന്ന കഥാപാത്രമായി കമല്‍ ഹാസനുമെത്തുന്നു. പ്രീ സെയിലിലൂടെ മാത്രം 90 കോടിക്കു മുകളില്‍ കല്‍ക്കി നേടിക്കഴിഞ്ഞു. ആദ്യദിനം 100 കോടിക്കുമുകളില്‍ കളക്ഷന്‍ നേടുമെന്നാണ് ട്രാക്കിങ് പേജുകള്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Director Nag Ashwin confirms that Dulquer Salman is a part of Kalki 2898 AD