നിന്നെ ഞാന്‍ നോട്ടമിട്ടിട്ടുണ്ടെന്ന് അയാളോട് മമ്മൂട്ടി പറഞ്ഞു, അതില്‍ നിന്ന് ജോണിവാക്കര്‍ സിനിമയുണ്ടായി
Entertainment
നിന്നെ ഞാന്‍ നോട്ടമിട്ടിട്ടുണ്ടെന്ന് അയാളോട് മമ്മൂട്ടി പറഞ്ഞു, അതില്‍ നിന്ന് ജോണിവാക്കര്‍ സിനിമയുണ്ടായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd May 2021, 12:55 pm

കൊച്ചി: ജോണിവാക്കര്‍ സിനിമയുണ്ടാകാന്‍ മമ്മൂട്ടി കാരണക്കാരനായ കഥ തുറന്നുപറയുകയാണ് സംവിധായകന്‍ ജയരാജ്. രമേഷ് പുതിയമഠം തയ്യാറാക്കിയ ‘മമ്മൂട്ടി നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ’ എന്ന പുസ്തകത്തിലാണ് ജയരാജിന്റെ തുറന്നു പറച്ചില്‍.

സംവിധായകന്‍ ഭരതന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന കാലത്താണ് താന്‍ മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്ന് ജയരാജ് പറയുന്നു.

വൈശാലിയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിനായി മദ്രാസിലെ വിജയവാഹിനി സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ 1921ന്റെ പ്രിന്റ് കാണാനായി മമ്മൂട്ടിയും അവിടെ എത്തിയിരുന്നു.

തിരിച്ചുപോകുമ്പോഴാണ് വിജയവാഹിനിയുടെ മതിലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്ന തന്നെ മമ്മൂട്ടി കണ്ടതെന്നും ശേഷം തന്റടുത്തേക്ക് വന്ന് മമ്മൂട്ടി പരിചയപ്പെട്ടുവെന്നും ജയരാജ് പറയുന്നു.

പരിചയപ്പെട്ടതിന് ശേഷം ജയരാജ് നിന്നെ ഞാന്‍ നോട്ടമിട്ടിട്ടുണ്ടെന്നാണ് മമ്മൂട്ടി തന്നോട് പറഞ്ഞത്. ആ ഒരു പോസിറ്റീവ് എനര്‍ജിയാണ് ജോണിവാക്കറില്‍ തന്നെ എത്തിച്ചതെന്നും ജയരാജ് പറഞ്ഞു.

ജയരാജ് ആദ്യമായി സ്വതന്ത്ര സംവിധായകനായത് വിദ്യാരംഭം എന്ന ചിത്രത്തിലൂടെയാണ്. പല വ്യത്യസ്തങ്ങളായ പാതകളിലൂടെ സഞ്ചരിക്കുകയും, വ്യത്യസ്തങ്ങളായ സിനിമകള്‍ ചെയ്യുകയും ചെയ്ത സംവിധായകനാണു ജയരാജ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Director Jayaraj about Mammootty