Sports News
മെസിയെയാണോ റൊണാള്‍ഡൊയെ ആണോ ഇഷ്ടം? ഉത്തരം പറഞ്ഞ് ദിനേഷ് കാര്‍ത്തിക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 13, 08:39 am
Monday, 13th June 2022, 2:09 pm

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ കളിക്കാരാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ചുഗലിന്റെ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയും. ലോകത്തെ എല്ലാ കായിക താരങ്ങളേക്കാള്‍ കൂടുതല്‍ ആരാധകര്‍ ഈ രണ്ട് പേര്‍ക്കുമുണ്ട്,

എന്നാല്‍ ഇവരില്‍ ആരാണ് മികച്ച കളിക്കാരനെന്നും ഏറ്റവും ആരാധകര്‍ ആര്‍ക്കാണെന്നും ഇന്നും നില നില്‍ക്കുന്ന തര്‍ക്കമാണ്. ആരെയാ കൂടുതല്‍ ഇഷ്ട്ം എന്ന ചോദ്യത്തിന് പല സെലിബ്രിറ്റികളും ഉത്തരം പറയാന്‍ മടിക്കാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തിക്കിന് ആ മടിയില്ല.

മെസിയെ ആണോ റോണൊയെ ആണോ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് ഒരു മടിയും കൂടാതെ ഉത്തരം പറഞ്ഞിരിക്കുകയാണ് കാര്‍ത്തിക്ക്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി-20ക്ക് മുന്നോടിയായ ‘ദിസ് ഓര്‍ ദാറ്റ്’ എന്ന ക്വസ്റ്റന്‍ സെക്ഷനിലാണ് കാര്‍ത്തിക്ക് തന്റെ ഉത്തരം പറഞ്ഞത്.’

ഞാന്‍ കണ്ടതില്‍ വെച്ച് മെസിയെയാണ് കൂടുതല്‍ ഇഷ്ടം എന്നായിരുന്നു കാര്‍ത്തിക്ക് പറഞ്ഞത്. ഉത്തരം പറയാന്‍ കാര്‍ത്തിക്ക് രണ്ടാമതൊന്നു ആലോചിച്ച് പോലുമില്ല.

‘മെസ്സി. അദ്ദേഹം അല്‍പ്പം വ്യത്യസ്തനാണ്. ഇതുവരെ അദ്ദേഹത്തിന്റെ കണ്ടിട്ടുള്ള കളികളെല്ലാം ഞാന്‍ ആസ്വദിച്ചു.’ കാര്‍ത്തിക്ക് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ഒരുപാട് മെസി ഫാന്‍സും റോണൊ ഫാന്‍സുമുണ്ട്. മുന്‍ ക്യാപ്റ്റനായ വിരാട് കോഹ്‌ലി കടുത്ത റോണൊ ആരാധകനാണ്. ക്രിക്കറ്റിലെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മെസിയെയാണ് റോണൊയക്കാള്‍ ഇഷ്ടം എന്ന് തുറന്നു പറഞ്ഞിരുന്നു.

മെസിയാണ് തനിക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നത് എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. റൊണാള്‍ഡൊയുടെ ഐക്കോണിക് സെലിബ്രഷന്‍ ക്രിക്കറ്റ് കളിക്കാര്‍ അനുകാരിക്കാറുണ്ട്.

Content Highlights: Dinesh Karthik says he likes Messi more than Ronaldo