Advertisement
New Zealand Shooting
ന്യൂസിലന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സി ബാവയുടെ ഭൗതിക ശരീരം 25 ന് നാട്ടിലെത്തിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 23, 06:13 pm
Saturday, 23rd March 2019, 11:43 pm

തിരുവനന്തപുരം: ന്യൂസിലന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി ബാവയുടെ ഭൗതിക ശരീരം 25ന് പുലര്‍ച്ചെ 3.05 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. 24ന് ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തില്‍ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് കൊച്ചിയിലെത്തുക.

നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സേവനം മുഖേന ഭൗതിക ശരീരം കൊടുങ്ങല്ലൂരിലെ വീട്ടിലെത്തിക്കുന്നതിനുളള നടപടി സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു.

ALSO READ: അന്ന് ജീവനെടുക്കാന്‍ സാധിക്കാത്തവര്‍ ഇന്ന് നുണപ്രചരണങ്ങളിലൂടേയും കള്ളക്കേസുകളിലുടേയും തളര്‍ത്താന്‍ ശ്രമിക്കുകയാണ്: പി ജയരാജന്‍

ന്യൂസിലാന്‍ഡിലെ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്നു അന്‍സി ബാവവെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ന്യൂസിലന്‍ഡില്‍ രണ്ട് പള്ളികളിലുണ്ടായ വെടിവെയ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. അന്‍സി അലിബാവയുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരാണ്ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മെഹബൂബാ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഒസൈര്‍ കദീര്‍, അന്‍സി അലിബാവ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.