Kerala News
സൈബര്‍ ആക്രമണം: നിയമനടപടിയുമായി സോനുവും നികേഷും; പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 31, 04:55 pm
Saturday, 31st October 2020, 10:25 pm

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ആക്രമണം നടത്തിയയാള്‍ക്കെതിരെ പരാതിയുമായി ദമ്പതികളായ നികേഷും സോനുവും.

കഴിഞ്ഞ ദിവസം ഇരുവരും നികേഷിന്റെ അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

പോസ്റ്റിന് താഴേയും മെസഞ്ചറിലൂടെയും അസഭ്യം പറഞ്ഞ ജസ്റ്റിന്‍ ജോണി എന്ന ആള്‍ക്കെതിരെയാണ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ സെല്ലിലും ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലും സോനുവും നികേഷും പരാതി നല്‍കിയിരിക്കുന്നത്.

ജസ്റ്റിന്‍ ജോണിക്ക് ശിക്ഷ ലഭിക്കുമെന്നും ഇയാളെ പോലെയുള്ളവര്‍ക്ക് ഇത് ഒരു പാഠമാകുമെന്നും വിശ്വസിക്കുന്നതായി സോനുവും നികേഷും പരാതിയുടെ രസീതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചു.

‘അമ്മക്കൊപ്പം’ എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ തങ്ങള്‍ക്ക് നേരെ വലിയെ രീതിയില്‍ ഉള്ള സൈബര്‍ ബുള്ളിയിങ് നടന്നിരിക്കുകയാ
ണെന്ന് സോനുവും നികേഷും നേരത്തെ പറഞ്ഞിരുന്നു.
ഹോമോഫോബിയയുടെ എക്‌സ്ട്രീമ് ലെവല്‍ ആണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Cyber Attack  Sonu and Nikesh Filed complaint