അഹമ്മദാബാദ്:പശു ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത്.
ജനങ്ങളുടെ പോഷകാഹാരത്തിന് പാല്‍ നല്‍കുന്നുവെന്നും കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ ചാണകവും മൂത്രവും തന്ന് സഹായിക്കുന്നുവെന്നും പറഞ്ഞാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ പശുക്കളാണ് എന്ന് ഗവര്‍ണര്‍ അവകാശപ്പെടുന്നത്.
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ചാണകം സഹായിക്കുമെന്നും ദേവ്രത് പറഞ്ഞു. ഗാന്ധിനഗറിലെ കാമധേനു സര്‍വകലാശാലയുടെ ഏഴാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഒരു ഗ്രാം ചാണകത്തില്‍ 300 കോടിയിലധികം ബാക്ടീരിയകളുണ്ടെന്നും ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുവെന്നും ഇത് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക