national news
മോദിക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും അഹങ്കാരം; ദല്‍ഹിയില്‍ കോണ്‍ഗ്രസ് ജനാധിപത്യ മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കണം: ഡി. രാജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 18, 02:42 pm
Monday, 18th June 2018, 8:12 pm

ന്യൂദല്‍ഹി: മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള ധിക്കാരപ്രകടനമാണ് ദല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറും പ്രധാനമന്ത്രിയും കാണിക്കുന്നതെന്ന് സി.പി.ഐ നേതാവ് ഡി. രാജ. ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ ദല്‍ഹിയില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കാത്തതിന് കോണ്‍ഗ്രസ് മറുപടി പറയണമെന്നും ഡി. രാജ പറഞ്ഞു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെയും സന്ദര്‍ശിച്ചാണ് രാജയുടെ പ്രസ്താവന.

മോദി സര്‍ക്കാരിന്റെ ജനാധിപത്യ കശാപ്പിനെതിരെ ശബ്ദിച്ചതിന് നന്ദിയുണ്ടെന്ന് രാജയുടെ സന്ദര്‍ശനശേഷം കെജ്‌രിവാള്‍ പറഞ്ഞു.

ലഫ്.ഗവര്‍ണറുടെ ഓഫീസിന് മുന്നിലെ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സമരം എട്ടു ദിവസം പിന്നിടുകയാണ്. ഇന്ന് സമരത്തിനിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മനീഷ് സിസോദിയയെ ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.