Union Budget 2019
'ഭാവിയില്‍ ഞങ്ങള്‍ ഐപാഡിലായിരിക്കും ബജറ്റ് അവതരിപ്പിക്കുക'; തുണിസഞ്ചിയില്‍ ബജറ്റ് രേഖകള്‍ കൊണ്ടുവന്ന ധനമന്ത്രിയെ പരിഹസിച്ച് ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 05, 02:15 pm
Friday, 5th July 2019, 7:45 pm

 

ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രേഖകള്‍തുണിസഞ്ചിയില്‍ കൊണ്ടുവന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ പരിഹസിച്ച് മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഐപാഡിലായിരിക്കും ധനമന്ത്രി ബജറ്റ് രേഖകള്‍ കൊണ്ടുവരികയെന്ന് ചിദംബരം പറഞ്ഞു.

‘ഭാവിയില്‍ കോണ്‍ഗ്രസിന്റെ ധനകാര്യമന്ത്രി ഐപാഡിലായിരിക്കും ബജറ്റ് രേഖകള്‍ കൊണ്ടുവരിക’- ചിദംബരം പറഞ്ഞു.

ഈ സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിക്കാന്‍ പരമ്പരാഗത തുണിസഞ്ചിയില്‍ രേഖകളുമായിട്ടായിരുന്നു നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയിലെത്തിയത്. ബാഗ് ചുവന്ന തുണികൊണ്ട് പൊതിയുകയും ചെയ്തിരുന്നു.

അതേസമയം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹ്മണ്യന്‍ ധനമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. ‘ഇത് ഇന്ത്യയുടെ പാരമ്പര്യമാണ്. പാശ്ചാത്യചിന്തയുടെ അടിമത്തത്തില്‍ നിന്നുള്ള നമ്മുടെ മോചനത്തേയാണ് ഇത് സൂചിപ്പിക്കുന്നത്.’- ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

WATCH THIS VIDEO: