Kerala News
'ജനീഷ് കുമാറിനെ വാഴ്‌സിറ്റി പുറത്താക്കിയത് പരീക്ഷാ ക്രമക്കേടിന്'; കൊട്ടിക്കലാശ ദിവസം കോന്നി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 19, 06:43 am
Saturday, 19th October 2019, 12:13 pm

കോന്നിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാറിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി കോണ്‍ഗ്രസ്. കെ.യു ജനീഷ് കുമാറിനെ എം.ജി വാഴ്‌സിറ്റി പരീക്ഷാ ക്രമക്കേടിന് ഡീബാര്‍ ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഇതിനെ തുടര്‍ന്നാണ് സര്‍വ്വകലാശാല ജനീഷിന് പുറത്താക്കിയത്. 2003ല്‍ ബി.എ ഇക്കണോമിക്‌സ് അവസാനവര്‍ഷ പരീക്ഷയിലാണ് ക്രമക്കേട് നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രചരണം അവസാനിക്കുന്ന ദിവസമാണ് കോണ്‍ഗ്രസ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. മോഹന്‍രാജാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ