സര്‍ക്കാരേ ഇതൊക്കെയാണ് ഞങ്ങള്‍ക്ക് വേണ്ടത്; ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടതെന്തെന്ന് കെജ്‌രിവാളിന് നിര്‍ദേശം നല്‍കി ജനങ്ങള്‍
national news
സര്‍ക്കാരേ ഇതൊക്കെയാണ് ഞങ്ങള്‍ക്ക് വേണ്ടത്; ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടതെന്തെന്ന് കെജ്‌രിവാളിന് നിര്‍ദേശം നല്‍കി ജനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th February 2022, 8:37 am

ന്യൂദല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തെ ദല്‍ഹിയുടെ ബജറ്റിന് നിര്‍ദേശങ്ങള്‍ നല്‍കി ജനങ്ങള്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ടതിനെ സംബന്ധിച്ചും മറ്റും ജനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബിസിനസ് ബ്ലാസ്റ്റേഴ്‌സ് എന്ന പേരില്‍ ചെറുകിട വ്യാപാരികള്‍ക്കായുള്ള നിക്ഷേപ പദ്ധതികള്‍ മുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രൊമോഷന്‍ തുടങ്ങി 5,500ലധികം നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചത്.

കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസരംഗം മെച്ചപ്പെട്ടു എന്നും, ഇതേ മാതൃകയില്‍ മുതിര്‍ന്ന കുട്ടികള്‍ക്കും വിദ്യാഭ്യാസം ഒരുക്കണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഉദ്യാഗസ്ഥര്‍ പറയുന്നു.

കെജ്‌രിവാള്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ മൊഹല്ല ക്ലിനിക്കുകളുടെ മാതൃകയില്‍ മൊഹല്ല ലൈബ്രറികളും ആരംഭിക്കണമെന്നും ഇത് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ഏറെ ഗുണപ്രദമാകുമെന്നുമായിരുന്നു ജനങ്ങളുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.

3 children die after consuming cough syrup administered at Mohalla Clinic

ബിസിനസ് ബ്ലാസ്റ്റേഴ്‌സ് എന്ന പേരില്‍ ചെറുകിട വ്യാപാരികള്‍ക്കും സ്വയം സംരംഭകര്‍ക്കും വായ്പ ലഭ്യമാക്കുന്ന പദ്ധതിയെ കുറിച്ചും, ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനാവശ്യമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ജനങ്ങള്‍ നിര്‍ദേശങ്ങളായി സര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിച്ചു.

സ്‌മോള്‍ സ്‌കെയില്‍ കമ്മ്യൂണിറ്റി സോളാര്‍ പവര്‍ പ്ലാന്റുകളും ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കണമെന്നും കൃത്യമായി മാലിന്യ സംസ്‌കരണം നടത്താനാവശ്യമായ പ്ലാന്റുകളും സ്ഥാപിക്കണമെന്നും ആളുകള്‍ സര്‍ക്കാരിനോട് പറയുന്നു. ഇ-വേസ്റ്റ് ശേഖരിക്കാനും കൃത്യമായി നിര്‍മാര്‍ജനം ചെയ്യാനും അവശ്യമായ നടപടികള്‍ ഇത്തവണത്തെ ബജറ്റിന്റെ ഭാഗമായി ഉള്‍പ്പെടുത്തണമെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ക്ക് പുറമെ, ടൂറിസം, ഗതാഗതം, നഗരവികസനം, ഗ്രാമവികസനം, നഗരത്തിന്റെ സൗന്ദര്യവത്കരണം തുടങ്ങിയ വിഷയങ്ങളിലെ തങ്ങളുടെ അഭിപ്രായങ്ങളും ജനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.

ജനങ്ങളോട് നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുക വഴി അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമെന്നും, അതുവഴി അവര്‍ക്കാവശ്യമായതെന്തോ, അത് നല്‍കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

Arvind Kejriwal - Wikipedia

ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടിയുള്ള ‘പാര്‍ട്ടിസിപ്പേറ്ററി ബജറ്റ്’ എന്ന ആശയമാണ് ദല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്നും കൊവിഡ് കാലത്ത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള വഴികള്‍ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ സര്‍വേകള്‍ നടതത്തുന്നുണ്ടെന്നും ധനമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ പറഞ്ഞിരുന്നു.

ദല്‍ഹിയിലെ തങ്ങളുടെ നീക്കം പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ഗുണകരമാവുമെന്നാണ് എ.എ.പി ക്യാമ്പ് കരുതുന്നത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പഞ്ചാബില്‍ ‘ദല്‍ഹി മോഡല്‍’ വികസനം കൊണ്ടുവരുമെന്നും, മൊഹല്ല ക്ലിനിക്കുകളടക്കമുള്ള അടിസ്ഥാന വികസനങ്ങള്‍ കൊണ്ടുവരുമെന്നും കെജ്‌രിവാള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജനങ്ങളോട് പറഞ്ഞിരുന്നു.

Content highlight:  Citizens send 5,500 suggestions to Delhi government for 2022-23 budget