ബെയ്ജിങ്: മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് പിന്നാലെ ഗസയിലെ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈനീസ് വിദേശകാര്യ വക്താവ് ഷായ് ജുന്‍.
ഗസയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായി വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണെന്ന് ഷായ് ജുന് പറഞ്ഞതായി ചൈനയിലെ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു
നിലവില്‍ ചൈനീസ് നയതന്ത്രജ്ഞന്‍ ഷായ് ഗസയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പര്യടനത്തില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഗസയില്‍ സ്ഥിതി വളരെ ഗുരുതരമാണെന്നും വലിയ തോതിലുള്ള കര സംഘര്‍ഷവും അയല്‍രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സംഘട്ടനങ്ങളും ആശങ്കാജനകമാണെന്നും ഷായ് ജുന്‍ പറഞ്ഞു.
‘ഗസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിലെ എല്ലാ കക്ഷികളുമായും ചൈന ആശയവിനിമയം നടത്തും,’ എന്ന് ഞായറാഴ്ച കെയ്‌റോയില്‍ നടന്ന സമാധാന ഉച്ചകോടിയില്‍ ഷായ് ആഹ്വാനം ചെയ്തതായി ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പരസ്പരമുള്ള ആക്രമണം പ്രശ്‌നപരിഹാരമാര്‍ഗ്ഗമല്ലെന്നും അത് പ്രതികാരനടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനില്‍ മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കാനും വെടിനിര്‍ത്തലിന് വേണ്ടി പ്രവര്‍ത്തിക്കാനും ഫലസ്തീന്‍, ഇസ്രഈല്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായും അദ്ദേഹം ഇതിനകം ടെലിഫോണില്‍ സംസാരിച്ചിട്ടുണ്ട്.
ഇതുവരെ ഔദ്യോഗിക കണക്കുകള്‍ അനുസരിച് 4,651പേരാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.