കളിക്കളത്തില്‍ നെയ്മര്‍ കരയുന്നത് അദ്ദേഹം ദുര്‍ബലനായത് കൊണ്ടല്ലെന്ന് ബ്രസീല്‍കോച്ച് ടിറ്റെ. “ദൗര്‍ബല്ല്യത്തിന്റെ ലക്ഷണമല്ല കരച്ചില്‍, ഞാനും കരഞ്ഞിട്ടുണ്ട്” ടിറ്റെ പറഞ്ഞു. കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം നെയ്മര്‍ കരഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ചില ബ്രസീലിയന്‍ മാധ്യമങ്ങളില്‍ നെയ്മര്‍ തൊട്ടാവാടിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ലോകകപ്പ് യോഗ്യതയ്ക്കിടെ ഇക്വഡോറിനെതിരെ ബ്രസീല്‍ 3-0ത്തിന് ജയിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നുവെന്ന് ബ്രസീലുകാരെ അറിയിക്കുകയാണ്. സന്തോഷം കൊണ്ടും അഭിമാനം കൊണ്ടുമാണ് കരഞ്ഞത്. പെട്ടെന്ന് വികാരധീനനാവുന്നയാളാണ് ഞാന്‍. ടിറ്റെ പറഞ്ഞു.
ലോകകപ്പില്‍ ഒരു മെസ്സി-റൊണാള്‍ഡോ പോരിന് കളമൊരുങ്ങുന്നു
ഗ്രൂപ്പ് ഇ യില്‍ ഇന്ന് സെര്‍ബയക്കെതിരായി ബ്രസീല്‍ കളിക്കാനിരിക്കെയാണ് ടിറ്റെ നെയ്മറെ പിന്തുണച്ചെത്തിയത്.
കളി ജയിക്കുന്നതില്‍ നെയ്മറുടെ മേല്‍ അമിത ഉത്തരവാദിത്വമുണ്ട്. ഇത് ശരിയല്ല. എല്ലാവര്‍ക്കും അവരവരുടേതായ ഉത്തരവാദിത്വങ്ങളുണ്ട്. അതെല്ലാം കൂടെ നെയ്മറുടെ ചുമലില്‍ ഇടുന്നത് ശരിയല്ല. ടിറ്റെ പറഞ്ഞു.
ഗ്യാലറിയിലെ അമിതാവേശം; മറഡോണ സ്‌റ്റേഡിയത്തില്‍ കുഴഞ്ഞുവീണു (വീഡിയോ)
4 പോയന്റുമായി ഗ്രൂപ്പ് ഇ യില്‍ ബ്രസീലാണ് നിലവില്‍ ഒന്നാമതുള്ളത്. ഇന്നത്തെ മത്സരത്തില്‍ സെര്‍ബിയക്ക് ജയിക്കാനായാല്‍ മൂന്നാമതായുള്ള സെര്‍ബിയക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാനാവും. മത്സരം സമനിലയായാല്‍ കോസ്റ്ററിക്കയ്‌ക്കെതിരെ സ്വിറ്റ്‌സര്‍ലാന്റ് ഒന്നില്‍കൂടുതല്‍ ഗോളുകള്‍ക്ക് തോല്‍ക്കണം.