ഡൂള്‍ന്യൂസ് ഡെസ്‌ക്21 min
[]കൂടംകുളം: കൂടംകുളം ഇടിന്തകരൈയില്‍ ബോംബ് പൊട്ടി അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. ഇടിന്തകരൈ സുനാമി നഗറിലെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെതുടര്‍ന്ന് വീട് പൂര്‍ണ്ണമായും തകര്‍ന്നു. നാടന്‍ ബോംബ് പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൂടംകുളം ആണവനിലയത്തിന് സമീപമായാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.