Advertisement
Daily News
സ്വന്തം പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ മുഖ്യമന്ത്രി യുവതിക്കു കാണാന്‍ അനുമതി നല്‍കാത്തത്?: പിണറായി വിജയനോട് ഭാഗ്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Nov 06, 04:34 am
Sunday, 6th November 2016, 10:04 am

മുഖ്യമന്ത്രിയെ കാണാന്‍ ആ പെണ്‍കുട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഞാന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി സംസാരിച്ചിരുന്നു. പക്ഷേ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ എന്നറിയില്ല,


തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് പരാതി അറിയിക്കാന്‍ മുഖ്യമന്ത്രി സമയം അനുവദിക്കാത്തതിനെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്.

സ്വന്തം പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ മുഖ്യമന്ത്രി യുവതിക്ക് കാണാന്‍ സമയം അനുവദിക്കാത്തതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. മനോമര ഓണ്‍ലൈനിലൂടെയാണ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചിരിക്കുന്നത്.


Don”t Miss: സി.പി.ഐ.എമ്മിന് ബോംബ് നിര്‍മ്മിക്കാന്‍ നേരമില്ല: ഇ.പി ജയരാജന്‍


“മുഖ്യമന്ത്രിയെ കാണാന്‍ ആ പെണ്‍കുട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഞാന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി സംസാരിച്ചിരുന്നു. പക്ഷേ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസായതുകൊണ്ടാണോ എന്നറിയില്ല, എന്നാലും അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണ്.” ഭാഗ്യലക്ഷ്മി പറയുന്നു.

മുഖ്യമന്ത്രിയോടു മാത്രമായി ചിലതു പറയാനുണ്ടെന്ന് ആ പെണ്‍കുട്ടി  നേരത്തെ പറഞ്ഞിരുന്നു. എന്നിട്ടും മുഖ്യമന്ത്രി കാണാന്‍ സമയം അനുവദിക്കാത്തത് വളരെ വേദനയുണ്ടാക്കുന്നെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

വടക്കാഞ്ചേരിയിലെ സി.പി.ഐ.എം ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി അറിയിക്കുമെന്നും പെണ്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.


Must Read: വടക്കാഞ്ചേരി കൂട്ടബലാത്സംഗം: രണ്ടാഴ്ച മുമ്പ് കെ. രാധാകൃഷ്ണനോട് പരാതിപ്പെട്ടിരുന്നെന്ന് യുവതി


മുഖ്യമന്ത്രിയോടു മാത്രമായി തനിക്കു ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്താനുണ്ടെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ യുവതിക്ക് ഇതുവരെ സമയം അനുവദിച്ചിട്ടില്ല. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്.


നേരത്തെ ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പം യുവതി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജയന്തന്‍, ബിനീഷ്, ഷിബു, ജനീഷ് എന്നിവര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി വെളിപ്പെടുത്തിയത്.