national news

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിന് പിന്നാലെ പ്രതികരണവുമായി മമത

Apr 12, 2021, 8:44 pm
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിന് പിന്നാലെ പ്രതികരണവുമായി മമത

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഒരു ദിവസം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ ഉച്ചയ്ക്ക് 12 മുതല്‍ കൊല്‍ക്കത്തയിലെ ഗാന്ധി മൂര്‍ത്തിയില്‍ ധര്‍ണയില്‍ ഇരിക്കുമെന്നും മമത പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് തൊട്ടുപിന്നിലെയായിരുന്നു മമതയുടെ മറുപടി.

പ്രചാരണത്തില്‍ നിന്ന് ഒരു ദിവസത്തേക്കാണ് മമതയെ വിലക്കിയത്. ഇന്ന് രാത്രി 8 മണി മുതല്‍ നാളെ രാത്രി 8 വരെയാണ് വിലക്ക്.

ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി തന്നോടൊപ്പം നില്‍ക്കണമെന്ന പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന ആഹ്വാനവും മുന്‍നിര്‍ത്തിയാണ് നടപടി.

രണ്ട് വിഷയത്തിലും മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ മമത നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് മമതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bengal Politics Updates

 

 

Related