മിന്നല്‍ മുരളിയിലൂടെ മലയാളത്തിലെ ഏറ്റവും സെലിബ്രേറ്റഡ് ആയ യുവസംവിധായകരിലൊരാളായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി ആഗോള തലത്തില്‍ തന്നെ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
തന്റെ ചെറുപ്പകാല ക്രിക്കറ്റ് മോഹങ്ങളെക്കുറിച്ച് ബേസില്‍ പറയുന്നതായുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിനോട് സംസാരിക്കുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
വണ്ടര്‍വാള്‍ മീഡിയ യൂട്യൂബ് ചാനല്‍ പുറത്തുവിട്ട ‘ബേസില്‍ മീറ്റ്‌സ് സഞ്ജു’ പരിപാടിയില്‍ നിന്നുള്ള വീഡിയോ ക്ലിപ്പ് ആണ് പുറത്തുവന്നിരിക്കുന്നത്.
തനിക്ക് ക്രിക്കറ്റ് പ്ലെയറാവണം എന്ന് ചെറുപ്പത്തില്‍ ആഗ്രഹമുണ്ടായിരുന്നു എന്നും അനില്‍ കുംബ്ലെ കംപ്യൂട്ടര്‍ എഞ്ചിനീയറാണെന്ന് പറഞ്ഞ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എഞ്ചിനീയറിങ്ങിന് പോയതാണെന്നുമാണ് ബേസില്‍ സഞ്ജുവിനോട് പറയുന്നത്.
എന്നാ പിന്നെ ശരി, കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആവാം എന്ന് വിചാരിച്ചാണ് എഞ്ചിനീയറിങ്ങിന് പോയത്.
പക്ഷെ സച്ചിന്‍ പത്താം ക്ലാസ് തോറ്റതാണ് എന്ന കാര്യം പില്‍ക്കാലത്താണ് ഞാന്‍ മനസിലാക്കിയത്. അത് അറിഞ്ഞിരുന്നെങ്കില്‍ പണ്ടേ ഞാന്‍ ആ സീന്‍ പിടിച്ചേനെ,” ബേസില്‍ പറയുന്നു.
നേരത്തെ, ബേസിലിനൊപ്പമുള്ള ഫോട്ടോ സഞ്ജു സാംസണ്‍ തന്റെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നു.
‘ഫണ്‍ ടൈംസ് വിത്ത് മിന്നല്‍ കോച്ച് ബേസില്‍ ജോസഫ്, സ്റ്റേ ട്യൂണ്‍ഡ് ഫോര്‍ സം ആക്ഷന്‍’ (Fun times with Minnal Coach Basil Joseph, Stay Tuned for some action) എന്നായിരുന്നു ഫോട്ടോ പങ്കുവെച്ച് കൊണ്ട് സഞ്ജു കുറിച്ചത്.
Content Highlight: Basil Joseph talk with Sanju Samson about cricket and Sachin Tendulkar