എഫ്.സി ബാഴ്‌സലോണ സൂപ്പര്‍ താരം പിയറി എമറിക് ഒബയാമാങ് മോഷണത്തിനിരയായി. ഒബയാമാങ്ങിനെയും ഭാര്യയെയും ബന്ധികളാക്കി ആക്രമി സംഘം വീട് കൊള്ളയടിക്കുകയായിരുന്നു.
ഇരുമ്പ് വടികളുമായി വീട്ടിലേക്ക് കുതിച്ചെത്തിയ സംഘം താരത്തെയും ഭാര്യയെയും വിലങ്ങുപയോഗിച്ച് ബന്ധികളാക്കുകയായിരുന്നു. ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം.
കായികമാധ്യമമായ ഇ.എസ്.പി.എന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിങ്കളാഴ്ച് പുലര്‍ച്ചെയായിരുന്നു മോഷ്ടാക്കള്‍ ബാഴ്‌സലോണ നഗരത്തിന് പുറത്തുള്ള താരത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്നത്. ഒബയാമാങ്ങും ഭാര്യയും രണ്ട് കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
Barcelona star Pierre-Emerick Aubameyang robbed and beaten following a break-in at Spanish homehttps://t.co/hfIdfQQy9A
— talkSPORT (@talkSPORT) August 30, 2022
മുന്‍ ബാഴ്‌സ സൂപ്പര്‍ താരങ്ങളായിരുന്ന ലയണല്‍ മെസിയുടെയും ലൂയി സുവാരസിന്റെയും വീടിനടുത്ത് നിന്നും ഏകദേശം 200 മീറ്റര്‍ മാത്രമകലെയാണ് ഒബയാമാങ്ങിന്റെ വീട് സ്ഥിതി ചെയ്യുന്നത്.
ഞായറാഴ്ച റയല്‍ വല്ലാഡോലിഡുമായുള്ള മത്സരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഒബയാമാങ്. മത്സരത്തില്‍ താരം കളത്തിലിറങ്ങിയിരുന്നില്ല. 4-0ന് ബാഴ്‌സ മത്സരം വിജയിച്ചിരുന്നു.
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം മോഷ്ടാക്കള്‍ ഇവരോട് ആഭരണങ്ങളും മറ്റും സൂക്ഷിച്ച ലോക്കര്‍ തുറന്നുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ആഭരണമടക്കമുള്ളവ മോഷ്ടാക്കള്‍ കൊണ്ടുപോയതായും വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. പ്രതികളെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
സംഭവത്തില്‍ ഫുട്‌ബോള്‍ ലോകമൊന്നാകെ നടുങ്ങിയിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ബാഴ്‌സലോണ സൂപ്പര്‍ താരമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും മോഷണത്തിനിരയായിരുന്നു. താരത്തിന്റെ 70,000 യൂറോ വിലവരുന്ന വാച്ചായിരുന്നു മോഷ്ടിക്കപ്പെട്ടത്.
ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കവെ കാറില്‍ നിന്നും ഒരാള്‍ ലെവന്‍ഡോസ്‌കിയുടെ വാച്ച് മോഷ്ടിക്കുകയയാിരുന്നു. മോഷ്ടാവിനെ പിന്നീട് പിടികൂടിയിരുന്നു.
Content Highlight: Barcelona superstar Pierre-Emerick Aubameyang assaulted by armed gang at home