ന്യൂസിലാന്‍ഡ്- ബംഗ്ലാദേശശ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കിവീസിനെ തകര്‍ത്ത് ബംഗ്ലാദേശ്. അഞ്ച് വിക്കറ്റുകള്‍ക്കായിരുന്നു ബംഗ്ലാദേശിന്റെ വിജയം.
ന്യൂസിലാന്‍ഡിന്റെ ഹോം ഗ്രൗണ്ടായ മക്ലീന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
Bangladesh Tour of New Zealand
Bangladesh 🆚New Zealand | 1st T20IBangladesh won by 5 wickets & led the series 1-0👏 🇧🇩#BCB | #Cricket | #NZvBAN pic.twitter.com/WrCB7QfCBJ
— Bangladesh Cricket (@BCBtigers) December 27, 2023
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ ജെയിംസ് നീഷം 29 പന്തില്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാലു ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ജെയിംസിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. ജയിംസിനു പുറമേ മറ്റ് താരങ്ങള്‍ക്കാര്‍ക്കും തന്നെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കാതെ പോയതാണ് ബ്ലാക്ക് ക്യാപ്സിന് തിരിച്ചടിയായത്.
Jimmy Neesham leads the fightback for New Zealand, but he is gutted to fall in the 17th over https://t.co/WxoMaMuqks | #NZvBAN pic.twitter.com/TPORlI3S7g
— ESPNcricinfo (@ESPNcricinfo) December 27, 2023
ബംഗ്ലാദേശ് ബൗളിങ് നിരയില്‍ ഷോരിഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റും മെഹദി ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ ന്യൂസിലാന്‍ഡ് ചെറിയ ടോട്ടലില്‍ ഒതുങ്ങുകയായിരുന്നു.
Bangladesh Tour of New Zealand
Bangladesh 🆚 New Zealand | 1st T20IPlayer of the Match:
Shak Mahedi Hasan (Bangladesh) | 2/14 Wickets & 19*(16) Runs#BCB | #Cricket | #NZvBAN pic.twitter.com/f64stJ34Qf— Bangladesh Cricket (@BCBtigers) December 27, 2023
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിങ്ങില്‍ ലിട്ടണ്‍ ദാസ് 36 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ന്യൂസിലാന്‍ഡ് ബൗളിങ്ങില്‍ ജെയിംസ് നീഷം, ടീം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയെങ്കിലും ബംഗ്ലാദേശ് ലക്ഷ്യം മറികടക്കുകയായിരുന്നു.
ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ബംഗ്ലാദേശ്. ഡിസംബര്‍ 29നാണ് രണ്ടാം ഏകദിനം നടക്കുക. ബേ ഓവല്‍ സ്റ്റേഡിയമാണ് വേദി.
Content Highlight: Bangladesh beat New Zealand in T20.