ആ ചിത്രത്തിലെ വില്ലൻ ഒരു മനുഷ്യനല്ല ഒരു മെഷിനാണ്, അതാണ് എന്നിൽ കൗതുകമുണർത്തിയത്: ബി. ഉണ്ണികൃഷ്ണൻ
Entertainment
ആ ചിത്രത്തിലെ വില്ലൻ ഒരു മനുഷ്യനല്ല ഒരു മെഷിനാണ്, അതാണ് എന്നിൽ കൗതുകമുണർത്തിയത്: ബി. ഉണ്ണികൃഷ്ണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd March 2024, 1:03 pm

മലയാളത്തിലെ സൂപ്പർതാരങ്ങളെ വെച്ച് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. സ്മാർട്ട്‌ സിറ്റിയെന്ന ചിത്രത്തിലൂടെയാണ് സംവിധായാകനായി ബി. ഉണ്ണികൃഷ്ണൻ അറിയപ്പെടാൻ തുടങ്ങുന്നത്.

ശേഷം പ്രമാണി, മാടമ്പി, ഗ്രാൻഡ്മാസ്റ്റർ തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം സൂപ്പർ താരങ്ങളെ വെച്ച് ഒരുക്കിയിട്ടുണ്ട്.
സിനിമയിലും ടെക്നോളജിയിലും വരുന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് ബി. ഉണ്ണികൃഷ്ണൻ. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സാധ്യതകൾ സിനിമയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.


ഈയിടെ ഇറങ്ങിയ മിഷൻ ഇമ്പോസിബിൾ സീരിയിസിലെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദി മലബാർ ജേർണലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വളരെ ഇൻട്രസ്റ്റിങ്ങായി എനിക്ക് തോന്നിയ ഒരു കാര്യമുണ്ട്. ഏറ്റവും പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിൽ വില്ലൻ എന്ന് പറയുന്നത് ഒരു മിഷനാണ്.

ടോം ക്രൂസിന്റെ പടമാണത്. മനുഷ്യനല്ല. ഒരു നിലനിൽപ്പ് എന്നാണ് അതിനെ സിനിമയിൽ വിശേഷിപ്പിക്കുന്നത്. അത് വളരെ കൗതുകകരമായി എനിക്ക് തോന്നി.

ഇത്രയും കാലം മിഷൻ ഇമ്പോസിബിൾ സീരീസിൽ വളരെ മുന്നിൽ നിൽക്കുന്ന ഒരു വില്ലൻ ഈവിൾ എന്ന ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഇപ്പോൾ നിലനിൽക്കുന്ന ഒരു സാധനത്തോടാണ് ചിത്രത്തിലെ പോരാട്ടം.

പണ്ട് സോവിയറ്റ് യൂണിയൻ തകർന്ന സമയത്ത് ഹോളിവുഡ് സിനിമകളിൽ മുഴുവനും ചുഴലികാറ്റും ഭൂകമ്പവുമെല്ലാം ആയിരുന്നു വില്ലൻമാർ. കാരണം പെട്ടെന്ന് വില്ലൻമാരെ നഷ്ടപ്പെട്ടു. പിന്നെയാണത് ഇസ്ലാമിക്ക് തീവ്രവാദത്തിലേക്ക് അത് ഷിഫ്റ്റ്‌ ചെയ്യുന്നത്. ഇപ്പോൾ അത് ഇതിലേക്ക് എത്തിയിരിക്കുന്നു,’ ബി. ഉണ്ണികൃഷ്ണൻ പറയുന്നു.

Content Highlight: B.Unnikrishnan Talk About Mission Impossible Movie