'അന്യദേശതൊഴിലാളികള്‍ ജിഹാദികളായി രൂപാന്തരപ്പെടുന്നു'; അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി. ഗോപാലകൃഷ്ണന്‍
Kerala News
'അന്യദേശതൊഴിലാളികള്‍ ജിഹാദികളായി രൂപാന്തരപ്പെടുന്നു'; അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി. ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th November 2021, 6:19 pm

തൃശൂര്‍: അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ‘അന്യദേശതൊഴിലാളികള്‍ ജിഹാദികളായി രൂപാന്തരപ്പെടുന്നുവെന്ന്’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പാലക്കാട് സഞ്ജിത്തിന്റെയും ചാവക്കാട് ബിജുവിന്റെയും കൊലപാതകത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി മലപ്പുറം കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിലേക്ക് അന്യ ദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുകയാണ്. ആരാണ് ഇവരെ ഇറക്കുമതി ചെയ്യുന്നത്. അന്യ ദേശ തൊഴിലാളികള്‍ ജിഹാദികളായി രൂപാരന്തരപ്പെടുകയാണ്. അന്യ ദേശ തൊഴിലാളികളില്‍ ജിഹാദികള്‍ കടന്നുകൂടുകയാണ്,’ അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികള്‍ എന്നു വിളിക്കുന്ന അന്യ ദേശ തൊഴിലാളികള്‍ക്ക് മേല്‍ ഒരു കണ്ണ് കേരളാ സര്‍ക്കാര്‍ കൊടുത്തില്ലെങ്കില്‍ ദുരന്തപൂര്‍ണമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘ഹലാല്‍ പണം’ കൊണ്ട് കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ പൊലീസിനെ വന്ധീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനും, എല്‍.ഡി.എഫിനും ആവശ്യം തീവ്രവാദികളുടെ വോട്ടാണ്.

കൊച്ചിയില്‍ ഹലാല്‍ ഫുഡ് ഫെസ്റ്റ് നടത്തിയ ഡി.വൈ.എഫ്.ഐക്ക് മലപ്പുറത്ത് പോര്‍ക്ക് ഫെസ്റ്റ് നടത്താന്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: B Gopalakrishnan hate speech against Migrant Labours