World News
ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ആഘോഷിക്കാന്‍ മോദിക്കിഷ്ടപ്പെട്ട കിച്ഡിയുണ്ടാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 10, 06:02 am
Sunday, 10th April 2022, 11:32 am

കാന്‍ബറ: ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാര്‍ ആഘോഷിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടപ്പെട്ട വിഭവമുണ്ടാക്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.

മോദിക്ക് ഏറ്റവുമിഷ്ടപ്പെട്ട കിച്ഡിയാണ് സ്‌കോട്ട് മോറിസണ്‍ ഉണ്ടാക്കിയത്. കുക്ക് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ മോറിസണ്‍ ശനിയാഴ്ച ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

”ഇന്ത്യയുമായി ഞങ്ങളുണ്ടാക്കിയ പുതിയ വ്യാപാര കരാര്‍ ആഘോഷിക്കാന്‍ വേണ്ടി, കറി നൈറ്റ് ടുനൈറ്റിന് വേണ്ടി ഇന്ന് ഞാനുണ്ടാക്കിയ കറികളെല്ലാം എന്റെ പ്രിയപ്പെട്ട സുഹൃത്ത് നരേന്ദ്ര മോദിയുടെ ഗുജറാത്ത് പ്രവിശ്യയില്‍ നിന്നുള്ളതാണ്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കിച്ഡിയടക്കം,” മോറിസണ്‍ പറഞ്ഞു.

View this post on Instagram

A post shared by Scott Morrison (@scottmorrisonmp)

അരിയും പരിപ്പുമുപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് കിച്ഡി.

ഏപ്രില്‍ രണ്ടിനായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇക്കണോമിക് കോപറേഷന്‍ ആന്‍ഡ് ട്രേഡ് എഗ്രിമെന്റ് (Economic Cooperation and Trade Agreement- IndAus ECTA) ഒപ്പുവെച്ചത്.

ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പന്നങ്ങളില്‍ 96 ശതമാനത്തിനും സീറോ ഡ്യൂട്ടി ആക്‌സസ് നല്‍കുന്നതാണ് കരാര്‍.

എഞ്ചിനീയറിംഗ് മേഖല, രത്‌നങ്ങള്‍ ആഭരണങ്ങള്‍, ടെക്‌സ്‌റ്റൈല്‍, ലെതര്‍ എന്നീ മേഖലകളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഷിപ്‌മെന്റുകളായിരിക്കും കരാറില്‍ ഉള്‍പ്പെടുക.

Content Highlight: Australian PM Scott Morrison cooks Indian PM Narendra Modi’s favorite dish to celebrate new trade ties